കൊല്ലം: ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ ആർ.എസ്.പി സ്ഥാനാർഥികെള തീരുമാനിച്ചു. ഇരവിപുരത്ത് മുൻമന്ത്രി ബാബു ദിവാകരനും കുന്നത്തൂരിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ഉല്ലാസ് കോവൂരുമാകും മത്സരിക്കുക. ചവറയിൽ ഷിബു ബേബിജോൺ തന്നെയെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു.
തിങ്കളാഴ്ച ചേർന്ന ഇരവിപുരം, കുന്നത്തൂർ മണ്ഡലം കമ്മിറ്റികൾ ബാബുദിവാകരെൻയും ഉല്ലാസിെൻറയും പേരുകൾ സംസ്ഥാന സമിതിക്ക് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. ഇരവിപുരത്ത് കഴിഞ്ഞ തവണ മത്സരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് സി.പി.എമ്മിലെ എം. നൗഷാദിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണയും പേര് ഉയർെന്നങ്കിലും മത്സരത്തിനില്ലെന്ന നിലപാടിലാണ് അദ്ദേഹം.
തുടർന്ന്, അസീസ് നിർദേശിച്ച ബാബുദിവാകരെൻറ പേര് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ഇരവിപുരം സീറ്റ് കോൺഗ്രസിന് നൽകി, കുണ്ടറ ഏറ്റെടുക്കാൻ ആേലാചിച്ചിരുന്നെങ്കിലും പിന്നീട്, വേണ്ടെന്നുെവച്ചു. ആർ.എസ്.പിക്ക് കഴിഞ്ഞ തവണ അഞ്ച് സീറ്റാണ് യു.ഡി.എഫ് നൽകിയിരുന്നത്. ആറ്റിങ്ങലിൽ തീരുമാനം ഉടനുണ്ടാകും. കയ്പമംഗലം സീറ്റ് മാറി നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.