തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂര നിരോധിച്ച് സർക്കാർ ഉത്തരവ്. നിലവിൽ ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള സ്കൂളുകൾ രണ്ട് വർഷത്തിനകം അവ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേൽക്കൂര സ്ഥാപിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പിെൻറ ഉത്തരവിൽ പറയുന്നു. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. ആസ്ബസ്റ്റോസ് ഷീറ്റ് വിദ്യാർഥികളിൽ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല വിധി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
എയ്ഡഡ്, അൺഎയ്ഡഡ്, അംഗീകൃത സ്വകാര്യ സ്കൂളുകളിൽ ബന്ധപ്പെട്ട മാനേജ്മെൻറുകളാണ് മേൽക്കൂര മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കണം. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ സ്കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടർ തയാറാക്കുകയും ഇവ സമയബന്ധിതമായി മാറ്റിസ്ഥാപിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രതിമാസ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണം. കേരള വിദ്യാഭ്യാസചട്ടങ്ങളിൽ ചട്ടം അഞ്ചിൽ അധ്യായം നാല് പ്രകാരം നിരോധിച്ചിട്ടുള്ള പെെട്ടന്ന് ചൂട് പിടിക്കുന്ന/ തീപിടിക്കുന്ന വസ്തുക്കൾ ഒന്നുംതന്നെ സ്കൂളുകളുടെ മേൽക്കൂര മാറ്റി സ്ഥാപിക്കുന്നതിനോ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ ഉപയോഗിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ വകുപ്പ് എൻജിനീയർമാരും ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
േമൽക്കൂര മാറ്റാൻ ആയിരത്തോളം സ്കൂൾകെട്ടിടങ്ങൾ
സ്കൂൾകെട്ടിടങ്ങളുടെ ആസ്ബസ്റ്റോസ് മേൽക്കൂര മാറ്റണമെന്ന ഉത്തരവ് ബാധിക്കുക ആയിരത്തോളം കെട്ടിടങ്ങളെയെന്ന്പൊതുവിദ്യാഭ്യാസവകുപ്പിെൻറ പ്രാഥമിക വിലയിരുത്തൽ. ആസ്ബസ്റ്റോസ് ഷീറ്റിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളും ഉണ്ട്. ഇവയിൽ പല സ്കൂളുകളിലും ചില കെട്ടിടങ്ങൾക്ക് മാത്രമാണ് ആസ്ബസ്േറ്റാസ് ഷീറ്റ് മേൽക്കൂരയുള്ളത്. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് എന്നിവയായി 14,593 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ആസ്ബസ്റ്റോസ് ഷീറ്റുള്ള കെട്ടിടങ്ങളുടെ കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രത്യേകം ശേഖരിക്കുന്നുണ്ട്. ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാർ വഴി ശേഖരിക്കുന്ന കണക്ക് പ്രകാരം മേൽക്കൂര മാറ്റുന്ന നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിരീക്ഷിക്കും. അവധിക്കാലത്ത് മാത്രമേ മേൽക്കൂര മാറ്റാനാകൂ എന്ന നിലപാടിലാണ് എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.