നാളെ ആശമാരുടെ മുടിമുറിക്കൽ സമരം

നാളെ ആശമാരുടെ മുടിമുറിക്കൽ സമരം

തിരുവനന്തപുരം : നാളെ ആശമാർ ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ മുടിമുറിക്കൽ സമരം നടത്തു. ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരം 50-ാം ദിവസത്തിൽ എത്തുമ്പോൾ പ്രതിഷേധം ശക്തമാക്കുന്ന ഭാഗമായിട്ടാണ് ആശാവർക്കർമാർ മുടിമുറിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ രാവിലെ 11ന് സമരവേദിയിൽ മുടി മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകും.

18 വർഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവർത്തിക്കുന്ന ആശ വർക്കർമാരാണ് വേതന വർദ്ധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.

ചർച്ച എന്ന പേരിൽ സമര നേതാക്കളെ വിളിച്ച് സമരം അവസാനിച്ചു പോകാൻ ആവശ്യപ്പെട്ട സർക്കാർ ആശമാരുടെ ആവശ്യങ്ങളെപ്പറ്റി യാതൊരു പ്രതികരണവും നടത്താൻ തയാറായില്ല. ആശമാർ ഉന്നയിക്കുന്നത് ജീവൽ പ്രധാനമായ ആവശ്യങ്ങളാണ്. സർക്കാർ അറിയിച്ചാൽ ഏത് സമയത്തും സമര നേതൃത്വം ചർച്ചക്ക് തയാറാണ്.

അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സർക്കാർ തയാറാകേണ്ടത് എന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മിനി പറഞ്ഞു.

Tags:    
News Summary - Asha's haircut strike tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.