കാളികാവ്: അകക്കണ്ണിെൻറ വെളിച്ചത്തിൽ മുഹമ്മദ് ആശിഖ് വീണ്ടും. സ്കൂൾ കലോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ ആശിഖിെൻറ ഗാനങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്.
കാഴ്ചയില്ലാതെ ജനിച്ച ആശിഖ് മാതാപിതാക്കളുടെ പിന്തുണയിൽ വിധിയോട് പൊരുതി ഉയരങ്ങൾ താണ്ടുകയാണ്. കാളികാവ് പാറശ്ശേരിയിലെ പുറ്റാണിക്കാടൻ അസീസ്-ഫസ്‌ല ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തവനാണ്. മലയാളം, ഹിന്ദി, തമിഴ്, അറബി ഭാഷകളിൽ ആശിഖ് പാടിയ പാട്ടുകളുടെ സ്വരമാധുര്യം ഇതിനകം ശ്രദ്ധ േനടിയിട്ടുണ്ട്.
സ്പെഷൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് വാരിക്കൂട്ടിയ സമ്മാനങ്ങൾ നിരവധിയാണ്. കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിനും എഡിറ്റിങ് ഉൾെപ്പടെ നടത്തുന്നതിനും ആശിഖിന് ആരുടേയും സഹായം ആവശ്യമില്ല. സ്വന്തമായി ഉണ്ടാക്കിയ ആശിഖ് കാളികാവ് എന്ന യൂട്യൂബ് ചാനലിൽ പാട്ടുകൾ അപ്ലോഡ് ചെയ്യുന്നതും എഡിറ്റിങ് നടത്തുന്നതും ആശിഖ് തന്നെയാണ്.
ഏഴുവരെ മങ്കട ബ്ലൈൻഡ് സ്കൂളിലും എട്ട് മുതൽ 12 വരെ അടക്കാക്കുണ്ട് ക്രസൻറ് ഹയർ സെക്കൻഡറിയിലുമായിരുന്നു പഠനം. ഫാറൂഖ് കോളജിൽ ബി.എ മലയാളം രണ്ടാം വർഷ വിദ്യാർഥിയാണ്. പാട്ടിെൻറ മഹിമയറിഞ്ഞ് ആശിഖിന് ഒരാൾ ഉംറ ചെയ്യുന്നതിനായി സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രെയിൽ ലിപിയിലെ ഖുർആൻ സി.എച്ച്.എസ് ഡെപ്യൂട്ടി എച്ച്.എം ആബിദ് മാസ്റ്റർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.