കൊയിലാണ്ടി: ഹാം റേഡിയോ സെറ്റുമായി ഇനി അഷ്റഫ് എത്തില്ല. ദുരന്തഭൂമിയിലടക്കം സദാ സേവനവുമായി എത്താറുള്ള അദ്ദേഹത്തിെൻറ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇടമലയാറിൽനിന്ന് രണ്ടുദിവസം മുമ്പ് നാട്ടിൽ എത്തിയതായിരുന്നു അഷ്റഫ്. ബൈക്കിൽ യാത്ര ചെയ്യവേ കോഴിക്കോട്ടുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. നിരവധി ജീവനുകൾ തിരികെ കിട്ടാൻ പ്രയത്നിച്ച അഷ്റഫ് അങ്ങനെ യാത്രയായി.
ലോക്ഡൗൺ കാലത്ത് അഷ്റഫിെൻറ ഹാം റേഡിയോവിൽ ഒരു സന്ദേശമെത്തി. താനൂരിലെ അർബുദ രോഗിക്ക് മരുന്നു വേണം, കോഴിക്കോട് ചൂലൂർ എം.വി.ആർ കാൻസർ സെൻററിൽ അതു ലഭിക്കും. ലോക്ഡൗൺ ആയതിനാൽ യാത്ര ചെയ്യാൻ കഴിയില്ല. അഷ്റഫ് തെൻറ ബൈക്കിൽ പുറപ്പെട്ടു. മരുന്നുമായി തിരികെ എത്തി. സംസ്ഥാനത്തു മാത്രമല്ല ഇതര സംസ്ഥാനത്തും വിദേശത്തുമൊക്കെ ജീവൻരക്ഷ മരുന്നുകൾ എത്തിക്കാൻ അഷ്റഫ് രംഗത്തുണ്ടായിരുന്നു.
2001ൽ കടലുണ്ടി പാലത്തിൽനിന്ന് മദ്രാസ് മെയിൽ പുഴയിൽ വീണപ്പോൾ രക്ഷാദൗത്യവുമായി സുഹൃത്തുക്കൾക്കൊപ്പം അഷ്റഫ് രംഗത്തുണ്ടായിരുന്നു. കവളപ്പാറ ദുരന്തമേഖലയിലും സേവന ദൗത്യവുമായെത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ, ഇടമലക്കുടിയിൽ നിന്നുള്ള വിവരങ്ങൾ പുറംലോകത്ത് എത്തിയത് അഷ്റഫ് വഴിയായിരുന്നു. കോവിഡ് കാലത്തെ മികച്ച സേവനത്തിനുള്ള ഫയർഫോഴ്സിെൻറ സത് സേവ പുരസ്കാരം ലഭിച്ചിരുന്നു. റെഡ്ക്രോസിെൻറ മൃത സഞ്ജീവിനി പദ്ധതിയിൽ സജീവമായിരുന്നു. മലബാർ അമച്വർ റേഡിയോയുടെ പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.