ഗുരുവായൂര്‍: ശ്രീകൃഷ്ണെൻറ പിറന്നാളായ അഷ്ടമിരോഹിണി തിങ്കളാഴ്ച. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ചടങ്ങുകളിൽ കുറവ് വരുത്താതെയാണ് ഗുരുവായൂരിലെ അഷ്ടമിരോഹിണി. ഓൺലൈൻ വഴി ബുക്ക് ചെയ്ത 5000 പേർക്കും ദേവസ്വം ജീവനക്കാർക്കും പെൻഷൻകാർക്കും നിയന്ത്രണങ്ങളോടെ ഗുരുവായൂർ നഗരസഭ നിവാസികൾക്കുമാണ് ദർശനത്തിന് അനുമതി.
1000 രൂപ നൽകി നെയ്വിളക്ക് ശീട്ടാക്കുന്നവർക്കും പ്രവേശനമുണ്ട്. പുലർച്ച 3.15 മുതൽ ഉച്ചക്ക് രണ്ടു വരെയും ഉച്ചക്ക് 3.30 മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രവേശനം. അത്താഴപ്പൂജ സമയത്ത് പ്രവേശനമില്ല. രാവിലെയും ഉച്ച കഴിഞ്ഞും കാഴ്ചശീവേലിക്ക് ക്ഷേത്രത്തിലെ അടിയന്തര പ്രവൃത്തിക്കാരായ വാദ്യക്കാർ അണിനിരക്കുന്ന മേളം അകമ്പടിയാകും. പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകും.
വിളക്കെഴുന്നള്ളിപ്പ് രാത്രി 9.30ന് ആരംഭിക്കും. സ്വർണക്കോലമാണ് എഴുന്നള്ളിക്കുക. എഴുന്നള്ളിപ്പുകൾക്ക് ഒരാന മാത്രമേ ഉണ്ടാകൂ.
മേൽപത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഗുരുവായൂരപ്പൻ ക്ഷേത്രകല പുരസ്കാരം ഓട്ടന്തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥിന് സമ്മാനിക്കും. ശുചിമുറി സമുച്ചയ സമർപ്പണം, കച്ചവട സമുച്ചയ തറക്കല്ലിടൽ, ആനത്താവളത്തിലെ തൂക്കം നോക്കുന്ന സംവിധാനത്തിെൻറ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിക്കും.
മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിന് ക്ഷേത്രകലാപുരസ്കാര ജേതാവ് മണലൂര്‍ ഗോപിനാഥിെൻറ ഓട്ടന്തുള്ളൽ രാമാനുചരിതം അരങ്ങേറും. 6.30ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ കഥകളി. കഥ കുചേലവൃത്തം. കോവിഡ് സാഹചര്യത്തിൽ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ പരിപാടികൾ നിർത്തിെവച്ചിരിക്കുകയായിരുന്നു. ഒന്നര വർഷത്തിനു ശേഷമാണ് കലാപരിപാടി അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.