തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ വികസനത്തിന് കേന്ദ്രം 2033 കോടി അനുവദിച്ചുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തുക ഈ വർഷം തന്നെ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ഫ്ലാഗ് ഓഫിനു ശേഷം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്ദേഭാരത് നിലവിൽ കേരളത്തിൽ 80-90 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കുക. കേരളത്തിലെ റെയിൽവേ ട്രാക്കുകൾ വളഞ്ഞു പുളഞ്ഞതിനാലാണ് ഇതിന് മികച്ച വേഗതയിൽ സഞ്ചരിക്കാനാകാത്തത്. അതിനാൽ റെയിൽവേ ട്രാക്ക് നവീകരണമാണ് അടുത്ത പ്രധാന ലക്ഷ്യം. 48 മാസങ്ങൾക്ക് ശേഷം വന്ദേഭാരത് 130 കിലോമീറ്ററിൽ സഞ്ചരിക്കുകയും അഞ്ചുമണിക്കൂർ കൊണ്ട് കാസർകോട് എത്തുന്നതുപോലും വികസിക്കുകയും ചെയ്യും.
സംസ്ഥാനത്തെ വിവിധ റെയിൽവേസ്റ്റേഷനുകൾ നവീകരിക്കുകയാണ്. അവയുടെ പാരമ്പര്യത്തനിമ നിലനിർത്തിക്കൊണ്ട് അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.