മദ്യപിച്ച എ.എസ്​.ഐ ഓടിച്ച ​കാർ ​ ബൈക്ക്​ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

കാറുമായി ബൈക്ക്​ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ എ.എസ്​.ഐയെ നാട്ടുകാർ തടഞ്ഞ്​ പൊലീസിലേൽപിച്ചു. മദ്യപിച്ച്​ കാറോടിച്ച്​ അപകടമുണ്ടാക്കിയ എ.എസ്​.ഐയെ അറസ്റ്റു ചെയ്തു. മലപ്പുറം പൊലീസ്​ ക്യാമ്പിലെ എ.എസ്​.ഐ പ്രശാന്താണ്​ അറസ്റ്റിലായത്​.

തൃശൂർ കണ്ണാറയിലാണ്​ എ.എസ്​.ഐ അപകടമുണ്ടാക്കിയത്​. ബൈക്ക്​ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ ഒരു കിലോമീറ്ററോളം നിർത്താതെ പോയി. കാറിന്‍റെ തകരാർ പരിശോധിക്കാനായി ഒരു കിലോമീറ്ററോളം അകലെ നിർത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിനെ വിളിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്ക്​ യാത്രികരുടെ കാലിന്​ സാരമായി പരിക്കേറ്റിട്ടുണ്ട്​. വടക്കേക്കാട്​ സ്​റ്റേഷനിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ പരിചയപ്പെട്ട ആളുകളോടൊപ്പമാണ്​ എ.എസ്​.ഐ യാത്ര ചെയ്തിരുന്നത്​. കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ച്​ ലക്കുകെട്ട അവസ്ഥയിലായിരുന്നു. എ.എസ്​.ഐ പ്രശാന്താണ്​ കാറോടിച്ചിരുന്നതെന്ന്​ നാട്ടുകാർ പറഞ്ഞു. 

Tags:    
News Summary - ASI arrested for drunken driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.