തിരുവനന്തപുരം: നെയ്യാർ സ്റ്റേഷനിൽ പരാതിക്കാരനേയും മകളേയും അപമാനിച്ച സംഭവത്തിൽ എ.എസ്.ഐയെ സസ്പെൻറ് ചെയ്തു. റേഞ്ച് ഡി.ഐ.ജിയുടെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ സസ്പെൻറ് ചെയ്തത്. സേനയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തിയാണ് ഗോപകുമാറിൻെറ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇക്കാര്യത്തിൽ എ.എസ്.ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
കുടുംബപ്രശ്നത്തിന് പരാതി നൽകാനെത്തിയ പരാതിക്കാരൻ സുദേവനെ മകളുടെ മുന്നിൽവെച്ചാണ് എ.എസ്.ഐ ഗോപകുമാർ അധിക്ഷേപിക്കുകയായിരുന്നു. ഇതിൻെറ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
പ്രകോപനമുണ്ടാക്കിയെന്ന ഗോപകുമാറിൻെറ വാദം അംഗീകരിക്കാനാവില്ല. എ.എസ്.ഐ സിവിൽ ഡ്രസിലായിരുന്നതും വീഴ്ചയാണ്. ഗ്രേഡ് എ എസ്‌ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്നും ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഇല്ലായിരുന്നു. മേലുദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഗോപകുമാറിനെതിരെ വകുപ്പുതല നടപടികൾ തുടരണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.