കട്ടപ്പന: കട്ടപ്പന കല്യാണത്തണ്ടിൽ ആറുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കട്ടപ്പന കല്യാണത്തണ്ട് വീണ്ടപ്ലാക്കൽ സന്ദീപ് - ഉണ്ണിമായ ദമ്പതികളുടെ ആറുമാസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ്, സന്ദീപിന്റെ വീട്ടിലെത്തി വിളിച്ചപ്പോൾ ഉണ്ണിമായ കുഞ്ഞുമായി ജനലിന് സമീപത്തേക്ക് എത്തി. ഉടൻ ഇയാൾ ജനാലയിൽക്കൂടി കൈ അകത്തേക്കിട്ട് കുഞ്ഞിനെ വലിച്ച് പുറത്തേക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഉണ്ണിമായയും വീട്ടുകാരും ബഹളം വെച്ചതോടെ സമീപവാസികൾ ഓടിയെത്തി. നാട്ടുകാർ എത്തിയതോടെ ഇയാൾ ഓടിയെങ്കിലും പിടികൂടി. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണോ എന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.