കൊച്ചി: യു.ഡി.എഫിെൻറ ഉരുക്കുകോട്ടയാണ് എറണാകുളം. 1957നുശേഷം നടന്ന 17 തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത് -1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 1987ലെ പൊതുതെരഞ്ഞെടുപ്പിലും. 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലിനോ ജേക്കബിനെ ഇടതുസ്വതന്ത്രനായ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയുമായിരുന്നു.
കോൺഗ്രസിലെ കാലുവാരലാണ് അന്ന് തോൽവിക്ക് കാരണമായത്. അതിനുമുമ്പ് 1987ൽ പ്രഫ. എം.കെ. സാനുവിനെ ഇടതുമുന്നണി സ്വതന്ത്രനായി പരീക്ഷിച്ചപ്പോൾ 10,032 വോട്ടിെൻറ വിജയം നേടി എറണാകുളം പടിച്ചു. മൂന്നു ദശാബ്ദക്കാലം യു.ഡി.എഫ് കോട്ടക്ക് കാവൽനിന്ന എ.എൽ. ജേക്കബിനാണ് അന്ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. കോൺഗ്രസ് റെബലായി എവറസ്റ്റ് ചമ്മിണി മത്സരിച്ചതാണ് അന്ന് ഇടതുമുന്നണിക്ക് ഗുണം ചെയ്തത്.
പിന്നെ ഒരിക്കലും മുന്നേറ്റം നടത്താൻ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. എന്നാൽ, ഇേപ്പാൾ പഴയ പ്രതാപത്തിന് മങ്ങലേറ്റോ എന്ന ആശങ്ക ഇല്ലാതില്ല. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലും അതിെൻറ നോവ് യു.ഡി.എഫും കോൺഗ്രസും നന്നായി അറിഞ്ഞു. ലത്തീൻ സമുദായത്തിനാണ് മണ്ഡലത്തിൽ സ്വാധീനം. അതിനാൽ മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാർഥി നിർണയത്തിലടക്കം അത് പ്രതിഫലിക്കാറുണ്ട്.
1957 മുതൽ മൂന്ന് പതിറ്റാണ്ടോളം കോൺഗ്രസിനുവേണ്ടി എ.എൽ. ജേക്കബ് മണ്ഡലം കാത്തു. അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു. അദ്ദേഹത്തിെൻറ മരണശേഷം മകൻ ലിനോ ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1998ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനോട് ലിനോ പരാജയപ്പെട്ടു.
'87ലെ പരാജയശേഷം തുടർന്നുവന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹൈബി ഈഡെൻറ പിതാവ് കൂടിയായ ജോർജ് ഈഡെൻറ കൈകളിലായിരുന്നു. പിന്നീട് 2001ലും 2006ലും പ്രഫ. കെ.വി. തോമസ് മണ്ഡലം സുരക്ഷിതമാക്കി. സെബാസ്റ്റ്യൻ പോളിനെയും എം.എം. ലോറൻസിനെയുമാണ് കെ.വി. തോമസ് പരാജയപ്പെടുത്തിയത്.
2001-2004 ൽ എ.കെ. ആൻറണി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു കെ.വി. തോമസ്. അതിനുശേഷം ഹൈബി ഈഡെൻറ ഊഴമായിരുന്നു. 2011 മുതൽ ലോക്സഭ തെരഞ്ഞെടുപ്പുവരെ രണ്ട് ഘട്ടങ്ങളിലായി ഹൈബി മണ്ഡലം കാത്തു. ആദ്യതവണ സെബാസ്റ്റ്യൻ പോളിനെയും 2016ലെ തെരഞ്ഞെടുപ്പിൽ നിലവിലെ മേയർ സി.പി.എമ്മിെൻറ എം. അനിൽകുമാറിനെയുമാണ് ഹൈബി പരാജയപ്പെടുത്തിയത്.
2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയാണ് കോൺഗ്രസിനും യു.ഡി.എഫിനും നേരിടേണ്ടിവന്നത്. പെരുമഴയത്ത് നഗരം വെള്ളക്കെട്ടിലമർന്ന ദിവസം നടന്ന തെരഞ്ഞെടുപ്പിൽ കോർപറേഷനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. യു.ഡി.എഫ് ഭരണത്തിലായിരുന്ന കോർപറേഷനെതിരെ രോഷം ആളി.
ഡി.സി.സി പ്രസിഡൻറും കോർപറേഷൻ ഡെപ്യൂട്ടി മേയറുമായിരുന്ന ടി.ജെ. വിനോദായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫ് സ്വതന്ത്രൻ മനു റോയിയും ബി.ജെ.പി സ്ഥാനാർഥിയായി സി.ജി. രാജഗോപാലും ശക്തമായ മത്സരം കാഴ്ചവെച്ചു. 57.89 ശതമാനം മാത്രമായിരുന്നു അന്നത്തെ പോളിങ്. 3750 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ടി.ജെ. വിനോദ് കരപറ്റിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കാനായില്ല. എന്നാൽ, കൃത്യമായ ഗൃഹപാഠത്തിലൂടെ സി.പി.എമ്മും എൽ.ഡി.എഫും അത് സ്വന്തം കോർട്ടിലേക്കടുപ്പിച്ചു.
നിയമസഭ ചരിത്രം
വർഷം, വിജയി, വോട്ട്്, എതിരാളി
വോട്ട്, ഭൂരിപക്ഷം ക്രമത്തിൽ
1957
എം.എൽ. ജേക്കബ് (കോൺഗ്രസ്)- 23,857
രാമൻ കുട്ടി (സി.പി.ഐ)- 18,172
ഭൂരിപക്ഷം- 5685
1960
എ.എൽ. ജേക്കബ് (കോൺഗ്രസ്)- 32,001
വി. വിശ്വനാഥമേനോൻ (സി.പി.ഐ)- 25,108
ഭൂരിപക്ഷം- 6893
1965
പി.ജെ. അലക്സാണ്ടർ (കോൺഗ്രസ്)- 20,853
ടി.എ. മുഹമ്മദ് കുഞ്ഞ് (സ്വത.)- 9999
ഭൂരിപക്ഷം- 10,854
1967
എ. പറമ്പിത്തറ (കോൺഗ്രസ്.)- 23,270
കെ. രാജൻ (സി.പി.ഐ)- 22,973
ഭൂരിപക്ഷം- 297
1970
എ.എൽ. േജക്കബ് (കോൺഗ്രസ്)- 27,159
എം.എം. േലാറൻസ് (സി.പി.എം)- 22,117
ഭൂരിപക്ഷം- 5042
1977
എ.എൽ. ജേക്കബ് (കോൺഗ്രസ്)- 33,367
അലക്സ് പറമ്പിത്തറ (ബി.എൽ.ഡി)- 31,643
ഭൂരിപക്ഷം- 1724
1980
എ.എൽ. േജക്കബ് (കോൺഗ്രസ്)- 36,668
കെ.എൻ. രവീന്ദ്രനാഥ് (സി.പി.എം)- 36,091
ഭൂരിപക്ഷം- 577
1982
എ.എൽ. ജേക്കബ് (കോൺഗ്രസ്)- 38,051
പി.സി. ചാക്കോ (ഐ.സി.എസ്)- 30,869
ഭൂരിപക്ഷം- 7182
1987
എം.കെ. സാനു (സ്വത.)- 42,904
എ.എൽ. ജേക്കബ് (കോൺഗ്രസ്)- 32,872
ഭൂരിപക്ഷം- 10,032
1991
ജോർജ് ഈഡൻ (കോൺഗ്രസ്)- 54,263
എവറസ്റ്റ് ചമ്മിണി (സ്വത.)- 43,441
ഭൂരിപക്ഷം- 10,822
1996
ജോർജ് ഈഡൻ (കോൺഗ്രസ്)- 49,908
വി.ബി. ചെറിയാൻ (സി.പി.എം)- 39,168
ഭൂരിപക്ഷം- 10,740
1998
സെബാസ്റ്റ്യൻപോൾ (സി.പി.എം)- 48,827
ലിനോ ജേക്കബ് (കോൺഗ്രസ്)- 44,887
ഭൂരിപക്ഷം- 3940
2001
പ്രഫ. കെ.വി. തോമസ് (കോൺഗ്രസ്)- 51,265
സെബാസ്റ്റ്യൻ പോൾ (സ്വത.)- 39,421
ഭൂരിപക്ഷം- 11,844
2006
പ്രഫ. കെ.വി. തോമസ് (കോൺഗ്രസ്)- 43,148
എം.എം. േലാറൻസ് (സി.പി.എം)- 37,348
ഭൂരിപക്ഷം- 5800
2009
ഡൊമിനിക് പ്രസേൻറഷൻ (കോൺഗ്രസ്)- 46,119
പി.എൻ. സീനുലാൽ (എൽ.ഡി.എഫ്)- 37,499
ഭൂരിപക്ഷം- 8620
2011
ഹൈബി ഈഡൻ (കോൺഗ്രസ്)- 59,919
സെബാസ്റ്റ്യൻ പോൾ (സി.പി.എം)- 27,482
ഭൂരിപക്ഷം- 32,473
തദ്ദേശ തെരഞ്ഞെടുപ്പ്
യു.ഡി.എഫ് - 29,857
എൽ.ഡി.എഫ്- 27,658
എൻ.ഡി.എ- 10,975
2019 ഉപതെരെഞ്ഞടുപ്പ്
യു.ഡി.എഫ്
(ടി.ജെ. വിനോദ്)- 37,888
എൽ.ഡി.എഫ്
(മനു റോയി)- 34,139
എൻ.ഡി.എ
(സി.ജി. രാജഗോപാൽ)
- 13,345
ഭൂരിപക്ഷം- 3750
2019 ലോക്സഭ
യു.ഡി.എഫ്
(ഹൈബി ഈഡൻ)- 4,91,263
എൽ.ഡി.എഫ്
(പി. രാജീവ്)- 3,22,110
എൻ.ഡിഎ
(അൽഫോൺസ് കണ്ണന്താനം)
- 1,37,249
ഭൂരിപക്ഷം- 1,69,153
2016 നിയമസഭ
യു.ഡി.എഫ്
(ഹൈബി ഈഡൻ)- 57,819
•എൽ.ഡി.എഫ്
(എം. അനിൽകുമാർ)- 35,870
എൻ.ഡി.എ (മോഹൻദാസ്)- 14,878
ഭൂരിപക്ഷം- 21,949
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.