ആർ.എസ്.പിക്കും സി.പി.എമ്മിനും ഒരുപോലെ വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ഇടതുമുന്നണിയിൽനിന്ന് ആർ.എസ്.പി തുടർച്ചയായി ജയിച്ചിരുന്ന മണ്ഡലത്തിൽ പിന്നീട് രാഷ്്ട്രീയ സമവാക്യങ്ങൾ മാറി.
സി.പി.എം മണ്ഡലം ഏറ്റെടുത്തു. ഇതേമാറ്റം യു.ഡി.എഫിലുമുണ്ടായി. 1996നുശേഷം ആദ്യമായാണ് കഴിഞ്ഞ തവണ കോൺഗ്രസ് ഈ സീറ്റിൽ മത്സരിച്ചത്. കൂടുതലും ഇടത് പാർട്ടികളെ പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്.
2006 മുതൽ സീറ്റിൽ സി.പി.എം മത്സരിച്ചതോടെ മണ്ഡലം അവരുടെ കുത്തകയായി തുടരുകയാണ്. രണ്ടുതവണ പി.കെ. ഗുരുദാസനും ഇപ്പോൾ എം. മുകേഷും സി.പി.എം ടിക്കറ്റിൽ മത്സരിച്ച് വൻ മാർജിനിൽ ജയിച്ചുകയറി.
ആർ.എസ്.പിയിലെ ടി.കെ. ദിവാകരനെ തോൽപിച്ച് കോൺഗ്രസിലെ എ.എ. റഹീമാണ് 1957ലെ മണ്ഡലത്തിലെ ആദ്യ എം.എൽ.എ ആയത്. 1960ൽ സി.പി.ഐയിലെ പി.കെ. സുകുമാരനെ തോൽപിച്ച് റഹീം വീണ്ടും എം.എൽ.എയായി.
1965ൽ കോൺഗ്രസ് സ്ഥാനാർഥി ഹെൻട്രി ഒാസ്റ്റിൻ ടി.കെ. ദിവാകരനെ തോൽപിച്ചു. 1967ൽ ടി.കെ. ദിവാകരൻ കോൺഗ്രസിലെ ഓസ്റ്റിനെ തോൽപിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 70ൽ സി.പി.എമ്മിലെ പി.കെ. സുകുമാരനെ തോൽപിച്ച് ഒരിക്കൽകൂടി ദിവാകരൻ എം.എൽ.എയായി.
1977ൽ ആർ.എസ്.പി സ്ഥാനാർഥി എസ്. ത്യാഗരാജൻ സി.പി.എമ്മിലെ എൻ. പത്മലോചനെ തോൽപിച്ചു. 1982ൽ കടവൂർ ശിവദാസനും 87ൽ കടവൂർ ശിവാദാസനെ തോൽപിച്ച് ആർ.എസ്.പിയുടെ ബാബു ദിവാകരനും എം.എൽ.എയായി. 1991ൽ ബാബു ദിവാകരനെ തോൽപിച്ച് കടവൂർ ശിവദാസൻ കോൺഗ്രസിനുേവണ്ടി മണ്ഡലം പിടിച്ചു.
1996ൽ കടവൂർ ശിവദാസൻ ബാബു ദിവാകരനോട് പരാജയപ്പെട്ടു. 2001ൽ പ്രഫ. കല്ലടവി ജയത്തെ തോൽപിച്ച് ആർ.എസ്.പി(ബി)യിൽ ആയ ബാബു ദിവാകരൻ ആൻറണി മന്ത്രിസഭയിൽ അംഗമായി. പിന്നീടാണ് മണ്ഡലത്തിൽ സി.പി.എം മത്സരിച്ച് തുടങ്ങിയത്. പി.കെ. ഗുരുദാസൻ 2006ലും 2011ലും തെരഞ്ഞെടുക്കപ്പെട്ടു.
ആർ.എസ്.പി യു.ഡി.എഫ് പാളയത്തിലേക്ക് മാറിയ 2016ലെ തെരഞ്ഞെടുപ്പ് രാഷ്്ട്രീയ കേരളം ഉറ്റുനോക്കിയതാണ്. സിനിമ നടനായ എം. മുകേഷിെൻറ സ്ഥാനാർഥിത്വവും ഏറെ ചർച്ചയായി. ഇടതുകോട്ടയായ മണ്ഡലത്തിൽ മറിച്ചൊന്നും സംഭവിച്ചില്ല.
വൻ ഭൂരിപക്ഷത്തോടെ മുേകഷ് വിജയിച്ചു. 1996നുശേഷം ആദ്യമായാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി കഴിഞ്ഞതവണ മത്സരിച്ചത്. മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും ഏറെയുള്ള മണ്ഡലമാണ് കൊല്ലം.
തൃക്കരുവ, പനയം ഗ്രാമപഞ്ചായത്തുകളും കൊല്ലം കോർപറേഷെൻറ 21 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് കൊല്ലം മണ്ഡലത്തിെൻറ ചിത്രം.
കുരീപ്പുഴ സൗത്ത്, മുളങ്കാടകം, തേവള്ളി, ആശ്രാമം, ഉളിയകോവിൽ വെസ്റ്റ്, ഉളിയകോവിൽ ഈസ്റ്റ്, കടപ്പാക്കട, മങ്ങാട്, അറുന്നൂറ്റിമംഗലം, ചാത്തിനാംകുളം, കരിക്കോട്, മുണ്ടയ്ക്കൽ വെസ്റ്റ്, താമരക്കുളം, പള്ളിത്തോട്ടം, പോർട്ട്, കച്ചേരി, തങ്കശ്ശേരി ഈസ്റ്റ്, കടവൂർ, നീരാവിൽ, അഞ്ചാലുംമൂട്, മതിലിൽ എന്നിവയാണ് കോർപറേഷൻ ഡിവിഷനുകൾ.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടത്ത തെരഞ്ഞെടുപ്പിൽ രണ്ട് പഞ്ചായത്തുകളും 13 കോർപറേഷൻ ഡിവിഷനുകളും എൽ.ഡി.എഫ് നേടി. നാല് ഡിവിഷനുകൾ എൻ.ഡി.എയും മൂന്ന് ഡിവിഷനുകൾ കോൺഗ്രസും ഒരു ഡിവിഷൻ എസ്.ഡി.പി.ഐയുമാണ് നേടിയത്.
മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത എം. മുകേഷ് എം.എൽ.എ അറിയിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നാണ് അദ്ദേഹത്തിെൻറ നിലപാട്. യു.ഡി.എഫിനുവേണ്ടി ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ, കഴിഞ്ഞതവണ പരാജയപ്പെട്ട സൂരജ് രവി, മുൻ എം.എൽ.എ പി.സി. വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്.
(വർഷം, പേര്, മുന്നണി, വോട്ട്)
1957- എ.എ. റഹിം-കോൺ-25083
1960-എ.എ. റഹിം-കോൺ-25083
1965-ഹെൻട്രി ഒാസ്റ്റിൻ
കോൺ-13749
1967-ടി.െക. ദിവാകരൻ
ആർ.എസ്പി-29075
1970-ടി.കെ. ദിവാകരൻ
ആർ.എസ്.പി-27220
1977-എസ്. ത്യാഗരാജൻ
ആർ.എസ്.പി-37065
1980-കടവൂർ ശിവദാസൻ
ആർ.എസ്.പി-35749
1982-കടവൂർ ശിവദാസൻ-സ്വത-35387
1987-ബാബു ദിവാകരൻ
ആർ.എസ്.പി-42617
1991-കടവൂർ ശിവദാസൻ
കോൺ.-48307
1996-ബാബു ദിവാകരൻ
ആർ.എസ്.പി-45383
2001-ബാബു ദിവാകരൻ
ആർ.എസ്.പി (ബി)-50780
2006-പി.കെ. ഗുരുദാസൻ
സി.പി.എം-44662
2011-പി.കെ. ഗുരുദാസൻ
സി.പി.എം-57986
എം. മുകേഷ്-സി.പി.എം-63103
സൂരജ് രവി-കോൺ.-45492
പ്രഫ. കെ. ശശികുമാർ-സ്വത-17409
ഭൂരിപക്ഷം-17611
യു.ഡി.എഫ്-68748
എൽ.ഡി.എഫ്-44203
എൻ.ഡി.എ-12871
ലീഡ്(യു.ഡി.എഫ്)-24545
എൽ.ഡി.എഫ്-44144
യു.ഡി.എഫ്-32382
എൻ.ഡി.എ-25968
ലീഡ്(എൽ.ഡി.എഫ്)-11762
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.