കൊല്ലം: സംസ്ഥാന രാഷ്്ട്രീയം എക്കാലത്തും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കുണ്ടറ മണ്ഡലത്തിൽ. കാരണം, കുണ്ടറ മണ്ഡലം നേടുന്ന മുന്നണി സംസ്ഥാനം ഭരിക്കുമെന്നതാണ് ചരിത്രം. ഇതിനൊരു അപവാദമായി 1971, 2011 തെരഞ്ഞെടുപ്പുകളുണ്ട്.
71ൽ കോൺഗ്രസിലെ എ.എ. റഹീം, 2011ൽ സി.പി.എമ്മിലെ എം.എ. ബേബി എന്നിവരുടെ ജയമുണ്ടായപ്പോൾ പാർട്ടികൾ പ്രതിപക്ഷത്തായി. 1965ൽ 6040 വോട്ടുകള്‍ക്ക് വിജയിച്ച ശങ്കരനാരായണ പിള്ളയാണ് മണ്ഡലത്തിലെ ആദ്യ എം.എൽ.എ. 1967ല്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. പി.കെ. സുകുമാരന്‍ ശങ്കരനാരായണപിള്ളയെ 5594 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
കോണ്‍ഗ്രസ് ടിക്കറ്റിൽ 1971ലും 1977ലും മത്സരിച്ച എ.എ. റഹിം സി.പി.എം സ്ഥാനാര്‍ഥികളായ സ്ഥാണുദേവനെ 14,216 വോട്ടുകള്‍ക്കും വി.വി. ജോസഫിനെ 396 വോട്ടിനും പരാജയപ്പെടുത്തി തുടര്‍ച്ചയായി കുണ്ടറയിലെ എം.എല്‍.എയായി. ഇപ്പോഴത്തെ എം.എൽ.എയും മന്ത്രിയുമായ ജെ. മേഴ്സിക്കുട്ടിയമ്മ അഞ്ചു തവണയാണ് കുണ്ടറ മണ്ഡലത്തിൽ മത്സരിച്ചത്.
ഇതിൽ മൂന്ന് തവണയും വിജയിച്ചു. 1991ൽ അൽഫോൺസാ ജോണിനോടും 2001ൽ കടവൂർ ശിവദാസനോടും പരാജയപ്പെട്ടു. കടവൂർ ശിവദാസൻ യു.ഡി.എഫ് മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായി. 2006ല്‍ സി.പി.എം പി.ബി അംഗം എം.എ. ബേബി കടവൂര്‍ ശിവദാസനെ 14,869 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി.
2011ൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. ജര്‍മിയാസിനെ ബേബി 14,793 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ൽ മേഴ്സിക്കുട്ടിയമ്മ രാജ്മോഹൻ ഉണ്ണിത്താനെ 30,460 വോട്ടുകൾക്ക് പരാജയപ്പെടുത്തി മന്ത്രിയായി.
കൊല്ലത്തിെൻറ പ്രധാന വ്യവസായശാലയായിരുന്നു കുണ്ടറ മണ്ഡലം. 80കളോടെ പലതും ക്ഷയിച്ചുതുടങ്ങി. വ്യവസായശാലകളുടെ ശേഷിപ്പുമാത്രമായി നിന്ന മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളാണ് പിന്നീട് തെരഞ്ഞെടുപ്പിലെ സ്വാധീന ഘടകമായത്.
ഇളമ്പള്ളൂർ, കൊറ്റംകര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലത്തിെൻറ ഇപ്പോഴത്തെ ചിത്രം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരയം ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭരണത്തിലെത്തി.
(വർഷം, സ്ഥാനാർഥി, വോട്ട്)
1965 ശങ്കരനാരായണൻ പിള്ള
കോൺ- 20166
1967 പി.കെ. സുകുമാരൻ
സി.പി.എം- 28882
1970 എ.എ. റഹിം-കോൺ-36043
1977 എ.എ. റഹിം-കോൺ-29758
1980 വി.വി. ജോസഫ്
സി.പി.എം-39690
1982 തോപ്പിൽ രവി-സ്വത-35130
1987 ജെ. മേഴ്സികുട്ടിയമ്മ
സി.പി.എം-42715
1991 അൽഫോൺസ ജോൺ
കോൺ-46447
1996 ജെ. മേഴ്സിക്കുട്ടിയമ്മ-
സി.പി.എം-46322
2001 കടവൂർ ശിവദാസൻ-
കോൺ-50875
2006 എം.എ. ബേബി-
സി.പി.എം-50320
2011 എം.എ.ബേബി-
സി.പി.എം-67135
ജെ.മേഴ്സിക്കുട്ടിയമ്മ
സി.പി.എം 79047
രാജ്മോഹൻ ഉണ്ണിത്താൻ
കോൺ 48587
എം.എസ്. ശ്യാം
ബി.ജെ.പി 20257
ഭൂരിപക്ഷം-30460
(മുന്നണികൾ നേടിയ വോട്ടുകൾ)
യു.ഡി.എഫ് 79217
എൽ.ഡി.എഫ് 54908
എൻ.ഡി.എ 14696
(മുന്നണികൾ നേടിയ വോട്ടുകൾ)
എൽ.ഡി.എഫ് 63208
യു.ഡി.എഫ് 50705
എൻ.ഡി.എ 32740
ഭൂരിപക്ഷം 12503
(എൽ.ഡി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.