സംവരണ മണ്ഡലമായ കുന്നത്തൂരിലെ കാറ്റ് എന്നും ആർ.എസ്.പിക്കൊപ്പം ഇടത്തോട്ടാണ് വീശുന്നത്. ചുവപ്പിെൻറ പകിട്ട് അൽപം കുറഞ്ഞത് ഒരിക്കൽ മാത്രം, 1982ൽ. അന്ന് ആർ.എസ്.പിയുടെ കല്ലട നാരായണനെ അട്ടിമറിച്ച് കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച കോട്ടാക്കുഴി സുകുമാരൻ മണ്ഡലം പിടിച്ചെടുത്തു. ആർ.എസ്.പികൾ തമ്മിൽ തീപാറും പോരാട്ടംകൊണ്ട് സംസ്ഥാന ശ്രദ്ധനേടിയ 2016െല തെരഞ്ഞെടുപ്പിലെ ജയത്തോടെ കോവൂർ കുഞ്ഞുമോൻ ഹാട്രിക്കും കടന്ന് നാലാമൂഴവും തികച്ച മണ്ഡലമാണ് കുന്നത്തൂർ.
ആർ.എസ്.പിയുടെ പിളർപ്പോടെ കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (ലെനിനിസ്റ്റ്) എന്ന സ്വന്തം പാർട്ടി ഉണ്ടാക്കി ഇടതിനൊപ്പംനിന്ന് മത്സരിച്ചാണ് നാലാംതവണ എം.എൽ.എയായത്. പണ്ട് ടി. നാണുവും ഇതേ മണ്ഡലത്തിൽ ഹാട്രിക് തികച്ചിട്ടുണ്ട്. കാൽലക്ഷത്തിലേറെ വരുന്ന കശുവണ്ടിത്തൊഴിലാളികളാണ് എന്നും കുന്നത്തൂരിെൻറ ഗതിനിർണയിച്ചിരുന്നത്. കശുവണ്ടി മേഖലയുടെ തകർച്ചയിലും മണ്ഡലം ഇടതിനൊപ്പം നിന്നതാണ് ചരിത്രം.
ഈസ്റ്റ് കല്ലട, മൺറോതുരുത്ത്, ശൂരനാട് സൗത്ത്, ശൂരനാട് നോർത്ത്, പോരുവഴി, കുന്നത്തൂർ, ശാസ്താംകോട്ട, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പവിത്രേശ്വരം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുന്നത്തൂർ മണ്ഡലത്തിെൻറ ചിത്രം. തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1952ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ ദ്വയാംഗ മണ്ഡലമായിരുന്നു. 1965വരെ അത് തുടർന്നു. കോണ്‍ഗ്രസിലെ ആദിച്ചനും മാധവന് ഉണ്ണിത്താനുമാണ് ആദ്യ ജനപ്രതിനിധികൾ. 1970 മുതലാണ് കുന്നത്തൂര്‍ ആർ.എസ്.പിയുടെ തട്ടകമായത്.
അന്ന് എസ്. സത്യപാലന് ഓണമ്പലം പ്രഭാകരനെ പരാജയപ്പെടുത്തിയാണ് ആര്.എസ്.പിയുടെ ജൈത്രയാത്രക്ക് തുടക്കമിട്ടത്. മന്ത്രിമാരായിരുന്ന കെ.കെ. ബാലകൃഷ്ണനും പന്തളം സുധാകരനും കെ.ഡി.എഫ് നേതാവ് രാമഭദ്രനുമെല്ലാം കുന്നത്തൂരിൽ ആർ.എസ്.പിയോട് തോൽവിയേറ്റ പ്രമുഖരാണ്.
നാലാം അങ്കവും ജയിച്ച കോവൂർ കുഞ്ഞുമോന് തന്നെയായിരിക്കും ഇക്കുറിയും സി.പി.എം സീറ്റ് നൽകുകയെന്നറിയുന്നു. കുഞ്ഞുമോെൻറ ആർ.എസ്.പി ലെനിനിസ്റ്റിെൻറ ഇടതു മുന്നണി പ്രവേശനം ഇടക്കാലത്ത് ചർച്ചയായിരുന്നു. യു.ഡി.എഫ് ആർ.എസ്.പിക്ക് സീറ്റ് നൽകിയേക്കും. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച ഉല്ലാസ് കോവൂരിന് തന്നെയാണ് സാധ്യത.
2020 തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഇരുമുന്നണികൾക്കും ബലാബലമാണ്. അഞ്ച് പഞ്ചായത്തുകൾ യു.ഡി.എഫും അഞ്ച് പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. മൺറോതുരുത്തിൽ നറുക്കെടുപ്പിലൂടെയും പോരുവഴിയിൽ എസ്.ഡി.പി.ഐ പിന്തുണയോടെയുമാണ് യു.ഡി.എഫ് ഭരണം. ആഞ്ഞുപിടിച്ചാൽ കിട്ടുമെന്ന് യു.ഡി.എഫും തനിയാവർത്തനമുണ്ടാകുമെന്ന് എൽ.ഡി.എഫും കരുതുന്ന മണ്ഡലത്തിൽ ഇക്കുറി പോരാട്ടം കടക്കും.
വിജയികൾ ഇതുവരെ
(വർഷം, സ്ഥാനാർഥികൾ, പാർട്ടി, വോട്ട്)
1957- പി.ആർ. മാധവപ്പിള്ള-സി.പി.ഐ-41569,
ആർ.ഗോവിന്ദൻ-സി.പി.ഐ-37321
1960- ജി. ചന്ദ്രശേഖരപ്പിള്ള-കോൺ.-51101
പി.സി. ആദിച്ചൻ-സി.പി.ഐ-49253
1965- ടി. കൃഷ്ണൻ- കേരള.കോൺ-15734
ടി. കേശവൻ-സി.പി.ഐ-12297
1967-കെ.സി.എസ്. ശാസ്ത്രി-സ്വത-26510
1970-സത്യപാലൻ-ആർ.എസ്.പി-29008
1977-കല്ലടനാരായണൻ-ആർ.എസ്.പി-43347
1980-കല്ലടനാരായണൻ-ആർ.എസ്.പി-40582
1982-കോട്ടാക്കുഴി സുകുമാരൻ-സ്വത.-39992
1987-ടി. നാണുമാസ്റ്റർ-ആർ.എസ്.പി-52447
1991-ടി. നാണുമാസ്റ്റർ-ആർ.എസ്.പി-56064
1996-ടി. നാണുമാസ്റ്റർ-ആർ.എസ്.പി-51697
2001-കോവൂർ കുഞ്ഞുമോൻ-ആർ.എസ്.പി-60827
2006-കോവൂർ കുഞ്ഞുമോൻ-ആർ.എസ്.പി-65011
2011-കോവൂർ കുഞ്ഞുമോൻ-ആർ.എസ്.പി-79923
2016ലെ തെരഞ്ഞെടുപ്പ്
കോവൂർ കുഞ്ഞുമോൻ-ആർ.എസ്.പി
(െലനിനിസ്റ്റ്)-75725
ഉല്ലാസ് കോവൂർ- ആർ.എസ്.പി-55196
തഴവ സഹദേവൻ-ബി.ഡി.ജെ.എസ്-21742
ഭൂരിപക്ഷം-20529
2019 ലോക്സഭ
യു.ഡി.എഫ്-69500
എൽ.ഡി.എഫ്-62327
എൻ.ഡി.എ-21136
2020 തദ്ദേശീയം
എൽ.ഡി.എഫ്-63667
യു.ഡി.എഫ്-62616
എൻ.ഡി.എ-35770
ലീഡ്-1051(എൽ.ഡി.എഫ്)
ആകെ വോട്ടർമാർ-202775
പുരു.-96024
സ്ത്രീ-106750
ട്രാൻസ്- 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.