വികസന മുന്നേറ്റം- പുനലൂർ നിയോജക മണ്ഡലത്തിൽ എക്കാലത്തേക്കുമുള്ള സമഗ്രവികസനം അഞ്ചു വർഷത്തിനുള്ളിൽ സാധ്യമായതായി മന്ത്രി കെ. രാജു.
- കിഫ്ബി പദ്ധതിയിൽ മാത്രം 456 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
- ജില്ലയിലെ രണ്ടാമത്തെ ആർ.ഡി.ഒ ഓഫിസ് സ്ഥാപിച്ചു
- 92 കോടി രൂപ ചെലവിൽ താലൂക്കാശുപത്രി ലോകോത്തര നിലവാരത്തിലാക്കി
- പുതുതായി 12 ഡോക്ടർമാരടക്കം 17തസ്തികൾ അനുവദിച്ചു
- 13 കോടി ചെലവിൽ കോടതി സമുച്ചയം നിർമിച്ചു. സബ്കോടതി, പോക്സോ കോടതി എന്നിവ സ്ഥാപിച്ചു. കുടുംബകോടതി അനുവദിച്ചു
- പുനലൂർ- അരിപ്പ മലയോര ഹൈവേ 205 കോടിയിൽ പൂർത്തിയാക്കി
- ചെമ്മന്തൂർ നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിന് അഞ്ചു കോടി
- സ്കൂൾ കെട്ടിടങ്ങളുടെ പുനനിർമാണത്തിനും നവീകരണത്തിനും 16 കോടി
- നഗരസഭയിലെ ആറ് റിങ് റോഡുകൾ നവീകരിക്കുന്നതിന് 19 കോടി
- കുളത്തൂപ്പുഴ സാം നഗറിൽ 568 കുടുംബങ്ങൾക്ക് പട്ടയവും മാമ്പഴത്തറയിൽ 103 കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശവും റോസ്മലയിൽ 165 കുടുംബങ്ങൾ സാധൂകരണ പത്രികയും
- പട്ടികജാതി- വർഗ കോളനികളുടെ നവീകരണത്തിന് അഞ്ചു കോടി
- കുളത്തൂപ്പുഴയിൽ പുതിയ ഫയർസ്റ്റേഷനും അച്ചൻകോവിലിൽ പൊലീസ് സ്റ്റേഷനും സ്ഥാപിച്ചു
- അഞ്ചൽ ബൈപാസ് അടക്കം മണ്ഡലത്തിലെ മറ്റ് റോഡുകൾക്ക് 250 കോടി
- കുളത്തൂപ്പുഴ അമ്പലക്കടവിലെ അടക്കം പാലങ്ങൾക്ക് 25 കോടി
- കുളത്തൂപ്പുഴയിൽ ഫോറസ്റ്റ് മ്യൂസിയം
- ഏരൂരിലും ആയൂരിലും 4.96 കോടി ചെലവിൽ ഇക്കോ കോംപ്ലക്സ്
- വിളക്കുപാറയിൽ 13.50 കോടി ചെലവിൽ മീറ്റ് പ്രോഡക്ടിെൻറ മാംസ സംസ്കരണ യൂനിറ്റ്
- ആര്യങ്കാവിൽ പുതിയ പാൽ ചെക്പോസ്റ്റ്
- കുളത്തൂപ്പുഴ നെടുവണ്ണൂർകടവിൽ 11 കോടിയിൽ ഫിഷറീസ് ഹാച്ചറി
- പുനലൂർ തൂക്കുപാലം നവീകരിച്ചു.
- പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണത്തിന് 2.4 കോടി.
- കുളത്തുപ്പുഴയിൽ പുതിയ ഐ.ടി.ഐ സ്ഥാപിച്ചു.
കാര്യമായ നേട്ടമുണ്ടായില്ല
- വിവിധ വകുപ്പുകൾ ൈകയാളിയിട്ടും സാധ്യമാകുന്ന വികസനംപോലും നടപ്പാക്കാൻ മന്ത്രി കെ. രാജുവിന് കഴിഞ്ഞില്ലന്ന് മുൻ എം.എൽ.എ എ. യുനുസ്കുഞ്ഞ് ആരോപിച്ചു.
- കേന്ദ്ര സർക്കാറിെൻറയടക്കം ഒരു മണ്ഡലത്തിൽ സാധാരണനിലയിൽ ഉണ്ടാകുന്ന വികസനങ്ങളേ ഉണ്ടായിട്ടുള്ളൂ.
- കഴിഞ്ഞ യു.ഡി.എഫ് തുടക്കപമിട്ട അഞ്ചൽ ബൈപാസ് ഇനിയും പൂർത്തിയാക്കിയില്ല.
- താലൂക്കാശുപത്രി ജനറൽ ആശുപത്രിയാക്കണമെന്ന് പ്രതീക്ഷയിൽ വലിയ കെട്ടിടം നിർമിച്ചെങ്കിലും ഫലമുണ്ടായില്ല.
- ആയിരത്തോളം കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.
- പുനലൂർ പട്ടണത്തിലെയടക്കം കുടിവെള്ള ക്ഷാമം പരിഹരിച്ചില്ല.
- വനം വകുപ്പിെൻറ കീഴിലുള്ള തെന്മല തടി ഡിപ്പോയുടെ വികസനത്തിന് നടപടിയില്ല.
- പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ നവീകരണത്തിന് രണ്ടു കോടിയിലധികം പലതവണയായിട്ടു മുടക്കിയിട്ടും പ്രയോജനമുണ്ടായില്ല.
- കിഴക്കൻ മലയോര മേഖലയിലെ വന്യമൃഗ ശല്യം തടഞ്ഞ് ജനങ്ങൾക്ക് രക്ഷയേകുന്ന പദ്ധതികളും നടപ്പാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.