ചങ്ങനാശ്ശേരി: ഉപെതരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന് ഇപ്പോൾ സമദൂര നിലപാട് തന്നെയാണുള്ളതെന്ന് എൻ.എസ്.എസ് ജനറൽ സെക് രട്ടറി ജി. സുകുമാരൻ നായർ. എന്നാൽ, അതങ്ങനെ തുടരണമെന്നില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് വേണ്ടിവന്ന ാൽ സമദൂരത്തിൽനിന്ന് ശരിദൂരത്തിലേക്ക് മാറാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് എൻ.എസ്.എസ് നിലകൊള്ളുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കാനാവില്ല. ഈ വിഷയത്തിൽ ആവശ്യമെങ്കിൽ ശരിദൂരം സ്വീകരിക്കുന്ന നിലപാട് ഇനിയുമുണ്ടാകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നിലവിലെ സാഹചര്യത്തിൽ സമദൂരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.