തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകയറി പ്രചാരണത്തിന് അഞ്ചുപേരേ പാടുള്ളൂ എന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ. പത്രിക സമർപ്പണത്തിന് രണ്ടു പേരുമേ ഉണ്ടാകാവൂ എന്നും സംസ്ഥാന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയ കമീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റോഡ്േഷായ്ക്ക് അഞ്ച് വാഹനങ്ങളേ ഉണ്ടാകാവൂ.
മുഴുവൻ പോളിങ് ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകും. വാക്സിൻ ലഭ്യത, വ്യക്തിഗത സുരക്ഷ ഉപകരണങ്ങളുടെ സംഭരണം എന്നീ കാര്യങ്ങളിൽ ആരോഗ്യ സെക്രട്ടറി നൽകിയ വിശദാംശങ്ങൾ തൃപ്തികരമാണ്.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ കർശന ഇടപെടലും നിരീക്ഷണവുമുണ്ടാകും. വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതരത്തിൽ പോസ്റ്റിടുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ചില മാധ്യമങ്ങൾ പക്ഷപാതപരമായി സമീപനം സ്വീകരിക്കുന്നതായ പരാതി പരിശോധിക്കുകയും ഇടെപടുകയും ചെയ്യും.
മലപ്പുറം, പാലക്കാട്, വയനാട് എന്നിവയാണ് പ്രശ്നബാധിത ജില്ലകളായി കേന്ദ്ര ആഭ്യന്തര വിഭാഗം പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ കർശനനിരീക്ഷണവും ഒപ്പം കേന്ദ്രസേന വിന്യാസവുമുണ്ടാകും.
വടക്കൻ ജില്ലകളിൽ കൂടുതൽ നിരീക്ഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേന്ദ്രസേന ലഭ്യതകൂടി പരിഗണിച്ചാകും തീയതി തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.