നിയമസഭ തെരഞ്ഞെടുപ്പ്​ മേയിൽ; രണ്ടു ഘട്ടമായി നടത്തുമെന്ന്​ ടീക്കാറാം മീണ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ്​ മെയ്​ ആദ്യം നടത്തുമെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടീക്കാറാം മീണ. രണ്ട്​ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്​ നടത്തുക. അല്ലെങ്കിൽ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടാവുമെന്നും ടീക്കാറാം മീണ പറഞ്ഞു.

കഴിഞ്ഞ തവണത്തേക്കാൾ 15,000 പോളിങ്​ സ്​റ്റേഷനുകൾ അധികമുണ്ടാവും. മെയ്​ 31നകം ഫലം പ്രഖ്യാപിച്ച്​ തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയാക്കും. ജനുവരി ആദ്യം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 31ന്​ ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച്​ സപ്ലിമെന്‍ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.

Tags:    
News Summary - Assembly elections in May; Meena says that it will be done in two stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.