തിരുവനന്തപുരം: സാമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിക്ക് നിയമസഭയുടെ ആദരം. ശൂന്യവേളയിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് ഉമ്മൻ ചാണ്ടിയുടെ സംഭാവനകൾ എടുത്തുപറഞ്ഞ് അഭിനന്ദനം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിക്ക് അനുമോദനമർപ്പിച്ചു. എന്നാൽ, ഉമ്മൻ ചാണ്ടി ഇൗ സമയം സഭയിൽ ഉണ്ടായിരുന്നില്ല.
ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി പാഠപുസ്തകം പോലെ പഠനാർഹമാണെന്ന് സ്പീക്കർ പറഞ്ഞു. അദ്ദേഹത്തിെൻറ രാഷ്ട്രീയവും ജനങ്ങൾക്കായുള്ള ഇടപെടലുകളും തുടർന്നും നടത്താനുള്ള പൂർണ ആരോഗ്യം ഉണ്ടാകെട്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ടു തവണ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവായും വിപുലമായ പാർലമെൻററി പ്രവർത്തന പാരമ്പര്യം ഉമ്മൻ ചാണ്ടിക്കുണ്ട്. അദ്ദേഹത്തിന് പൂർണ ആരോഗ്യവും എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോഴും ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങളോടൊപ്പം നീങ്ങുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവർത്തനശൈലിയുടെ ഉടമ. സ്വന്തം ശരീരത്തിലേക്ക് കല്ല് വലിെച്ചറിഞ്ഞവരെ പോലും സ്നേഹത്തോടെ കെട്ടിപ്പുണരാൻ കഴിയുന്ന മനോഭാവമാണ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകതയെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.