തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ജനുവരി 22ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഒമ്പതാം സമ്മേളനം ആകെ 11 ദിവസമായിരിക്കും. അതില്‍ നയപ്രഖ്യാപന പ്രസംഗത്തിനും ബജറ്റിലെ പൊതുചര്‍ച്ചക്കും മൂന്നുദിവസം വീതം നീക്കിെവച്ചു. നിലവിലെ സഭയില്‍ അംഗമായിരുന്ന കെ.കെ. രാമചന്ദ്രന് നായര്‍, സി.പി.ഐ നേതാവും മുന്‍ മന്ത്രിയും ഒന്നാം കേരള നിയമസഭ മുതല്‍ വിവിധ സഭകളില്‍ അംഗമായിരിക്കുകയും ചെയ്ത ഇ. ചന്ദ്രശേഖരന് നായര്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ സഭ 23ന് അനുശോചനം രേഖപ്പെടുത്തുകയും മറ്റു നടപടികളിലേക്ക് കടക്കാതെ പിരിയുകയും ചെയ്യും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിെവച്ച രണ്ടുദിവസത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകളായിരിക്കും പരിഗണിക്കുക. സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.