തിരുവനന്തപുരം: സിവിൽ സർവിസിനെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ‘ക്ഷേമ രാഷ്ട്രം സാധ്യമാക്കാൻ സിവിൽ സർവിസും പൊതുവിദ്യാഭ്യാസവും നിലനിർത്തണം’ എന്ന ആവശ്യമുന്നയിച്ച് അസെറ്റ് സംഘടിപ്പിച്ച സർവിസ് സംരക്ഷണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിവാര്യമായും നിലനിൽക്കേണ്ട പൊതുസംവിധാനങ്ങൾ തകർക്കാനിടയാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അസെറ്റ് ജനറൽ കൺവീനർ എസ്. ഖമറുദ്ദീൻ അധ്യക്ഷതവഹിച്ചു.
സംരക്ഷണ ജാഥ കൺവീനർ കെ.കെ. മുഹമ്മദ് ബഷീർ പ്രമേയ വിശദീകരണം നടത്തി. ജാഥാ ക്യാപ്റ്റൻ അസെറ്റ് സംസ്ഥാന ചെയർമാൻ കെ. ബിലാൽ ബാബു, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റയ്ഹാൻ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മെഹബൂബ് പൂവാർ, സി.പി. രഹന, വി. അനസ്, ഡോ. അയ്യൂബ് ഖാൻ, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ജാഥാ മാനേജർ കെ. ഹനീഫ സ്വാഗതവും എം.കെ. ആസിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.