സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസിൽ

കൊച്ചി: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാജരാകാൻ കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി. ഔദ്യോഗിക വാഹനത്തിൽ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.

നേരത്തെ രണ്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. നിയമസഭ ചേരുന്നതിനാൽ ജോലിത്തിരക്കാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നുമാണ് ബുധനാഴ്ച അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചത്.

ചട്ടം 165 പ്രകാരം സ്പീക്കറുടെ അനുവാദത്തോടെ മാത്രമേ നിയമസഭ ഉദ്യോഗസ്ഥർക്ക് നോട്ടീസ് കൈമാറാനാകൂ എന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു. ഇത് വിവാദമാകുകയും പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ചട്ടം 165 കുറ്റാരോപിതരെ സംരക്ഷിക്കാനുള്ളതല്ലെന്നായിരുന്നു കസ്റ്റംസിൻെറ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.