കോഴിക്കോട്: മഹാമാരിയുടെ കാലത്ത് അതീജീവനത്തിൻ്റെ ഹൃദയമന്ത്രവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ഭീതി വിതക്കുേമ്പാൾ ലോകമെങ്ങും മരുന്നിനൊപ്പം സ്വാന്ത്വനവും ബോധവത്കരണവും പകരാൻ ചിലങ്ക കെട്ടിയിരിക്കുന്നത് കോഴിക്കോട് ആസ്റ്റർ മിംസിലെ അഞ്ച് ഡോക്ടർമാരാണ്. കഥകളിയും സെമി ക്ലാസിക്കൽ നൃത്തവും സമന്വയിക്കുന്ന നൃത്താവിഷ്കാരത്തിന് അഞ്ചുമിനുട്ടാണ് ദൈർഘ്യം.
പ്രമുഖ നടൻ ജോയ് മാത്യു അദ്ദേഹത്തിൻ്റെ ഫേസ് ബുക്ക് പേജിൽ പ്രകാശനം ചെയ്ത വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഥകളിയിലാണ് തുടക്കം. ശ്രീകൃഷ്ണനും സഹോദരി സുഭദ്രയുമാണ് അരങ്ങത്ത്. പിന്നീടത് വിവിധ നർത്തകികൾ തീർക്കുന്ന നൃത്തചുവടുകളുടെ മാസ്മരികതയിലൂടെ കോവിഡ് പ്രതിരോധത്തിനായുള്ള പുതിയ പാഠo തീർക്കുകയാണ്.
മാധ്യമ പ്രവർത്തകൻ എസ്.എൻ.രജീഷാണ് സംവിധാനം നിർവഹിച്ചത്. സുശോഭ് നെല്ലിക്കോട് ക്യാമറയും ഡോ.സുധ കൃഷ്ണനുണ്ണി, ഡോ. ഉമ രാധേഷ്, ഡോ. ദിവ്യ പാച്ചാട്ട്, ഡോ. വിനീത വിജയരാഘവൻ, ഡോ. ഉമ രാധേഷ്, ഡോ. ശ്രീവിദ്യ എൽ.കെ.എന്നിവരാണ് അരങ്ങിൽ.: ഗാനരചന: അരുൺ മണമൽ,ആലാപനം: വിനീത, സാങ്കേതിക സഹായം: നന്ദകുമാർ എം.കെ. അനിൽ [ ബാബു]എഡിറ്റിംഗ് : മനു ഗോവിന്ദ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.