പേരാമ്പ്ര: കുഞ്ഞിന് മാതൃരാജ്യത്ത് ജന്മം നൽകണമെന്ന ആഗ്രഹം നിറവേറ്റാൻ കോവിഡ് ലോക്ഡൗൺ കടമ്പകൾ കടന്ന് ആതിര മാതൃസ്നേഹ തണലിലെത്തി.
ദുബൈയിൽനിന്ന് വ്യാഴാഴ്ച രാത്രി 10.30നാണ് ആതിര കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയെല്ലാം കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് പേരാമ്പ്ര വാല്യക്കോട് കൊളത്തോറത്ത് വീട്ടിലെത്തിയത്. പിതാവ് ശ്രീധരനും മാതാവ് ഗീതയും മകളേയും കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച്ചകളായി.
മകൾക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് അരികത്ത് ഇല്ലാത്തതിെൻറ വിഷമം അവരെ വല്ലാതെ അലട്ടിയിരുന്നു. ആതിരയുടെ ഭർത്താവ് നിതിെൻറ പിതാവ് മുയിപ്പോത്ത് കുനിയിൽ രാമചന്ദ്രൻ നായരും മാതാവ് ലതയും മരുമകളുടെ യാത്ര വൈകുന്നതിൽ ആശങ്കയിലായിരുന്നു.
നാട്ടിലേക്ക് മടങ്ങാൻ കോടതി കയറിയതോടെയാണ് ആതിരയെ ലോകമറിഞ്ഞത്. വിദേശത്തുള്ള ഗർഭിണികളെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ആതിര സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ആതിരയെ നിതിനാണ് ദുബൈ വിമാനത്താവളത്തിലെത്തിച്ചത്. സഹോദരൻ ശ്രുതീഷും ഭാര്യ ആൻസിയും ദുബൈയിൽ തന്നെയാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.