തൃശൂർ: ഇടത് മുന്നണിയിലെ കീറാമുട്ടിയായ അതിരപ്പിള്ളി പദ്ധതിയെപ്പറ്റി പറയാതെ സി.പി.എം പ്രകൃതിസംരക്ഷണ പ്രചാരണത്തിനിറങ്ങുന്നു. നാട് കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീട്ടുവളപ്പിൽ മഴക്കുഴി ഒരുക്കാനും ഫലവൃക്ഷൈത്തകൾ നടാനുമാണ് പദ്ധതി. ഇത് വൻകാമ്പയിനായി ഏറ്റെടുത്ത് നടപ്പാക്കാൻ പരിപാടി ആവിഷ്കരിച്ച സി.പി.എം പേക്ഷ, തങ്ങളുടെ പ്രകൃതി സംരക്ഷണ പ്രചാരണത്തിൽ അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് മൗനം പാലിക്കുകയാണ്. തൃശൂർ ജില്ലയുടെ വലിയൊരു പ്രദേശത്തെ കുടിവെള്ളത്തിെൻറ ആശ്രയമായ ചാലക്കുടിപ്പുഴയുടെ ഉറവിടമാണ്അതിരപ്പിള്ളി വനമേഖല.
പ്രകൃതിസംരക്ഷണ പ്രചാരണത്തിെൻറ ഭാഗമായി നാലടി നീളവും രണ്ടടി വീതിയും രണ്ടടി താഴ്ചയിലുമുള്ള മഴക്കുഴികൾ നിർമിക്കാനാണ് സി.പി.എം പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലയിൽ 20,345 പാർട്ടി അംഗങ്ങളും 40,254 പാർട്ടി അനുഭാവി കുടുംബങ്ങളുമുണ്ട്. ഇവരെല്ലാം േചർന്ന് കുറഞ്ഞത് രണ്ട് ലക്ഷം മഴക്കുഴികളൊരുക്കാനാണ് പരിപാടി. കെ.എസ്.കെ.ടി.യു, കർഷക സംഘം, മഹിള അസോസിയേഷൻ, സി.ഐ.ടി.യു, ഡി.വൈ.എഫ്,ഐ, എസ്.എഫ്.ഐ എന്നിങ്ങനെ വർഗ ബഹുജന സംഘടനകളുമുണ്ട്. ഇവരെല്ലാം പദ്ധതിയുടെ ഭാഗമാകും.
ജൂൺ ആദ്യവാരത്തിൽ തൈ നടീൽ തുടുങ്ങും. ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായി കുളങ്ങൾ, കിണറുകൾ എന്നിവയുടെ നവീകരണവും ആരംഭിക്കും. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് ഇത്തരം പരിപാടികൾ ഏറ്റെടുത്ത് നടത്താൻ നിർദേശം നൽകും. കൃഷി, മഴക്കുഴി, ഫലവൃക്ഷത്തൈ നടീൽ എന്നിവയുടെ പരിപോഷണം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് തൃശൂർ ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണൻ പറഞ്ഞു. ഈ മാസം 10 മുതൽ 15നകം മഴക്കുഴികളൊരുക്കണമെന്നാണ് നിർേദശം. നിലവിൽ കർഷകസംഘത്തിെൻറ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തുന്നുണ്ട്. കർഷക തൊഴിലാളി യൂനിയന് കീഴിൽ നവര നെൽകൃഷിയുമുണ്ട്. ഇവ പാർട്ടിയുടെ പദ്ധതിക്കൊപ്പം സഹകരിപ്പിക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.