തൊടുപുഴ: അതിരപ്പിള്ളിയിൽനിന്ന് പിൻമാറേണ്ടതില്ലെന്നും ബദൽ പദ്ധതിക്ക് അംഗീകാരം നൽകി സാധ്യതയടച്ചു കളയേണ്ടതില്ലെന്നും സർക്കാർ തീരുമാനം.
ഘടകകക്ഷികളില്നിന്നടക്കം എതിര്പ്പുയരുേമ്പാഴും സർക്കാർ --സി.പി.എം താൽപര്യമെന്ന നിലക്കാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വൈദ്യുതി ബോർഡ് ഉന്നതതല യോഗം ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നാണ് സൂചന.
എതിർപ്പ് കുറക്കാനുള്ള ശ്രമങ്ങൾ തുടരും. പദ്ധതിക്കായി എല്ലാസാധ്യതയും തേടാനും തീരുമാനമെടുത്തു. പ്രതിസന്ധി മറികടക്കാൻ ജല വൈദ്യുതി തന്നെ വേണമെന്ന സർക്കാർ സമീപനമാണ് അതിരപ്പിള്ളിക്ക് ഭീഷണി. ‘ജൈവ കലവറയായ അതിരപ്പിള്ളിയെ കീറിമുറിച്ച് വൈദ്യുതി, അതല്ലെങ്കിൽ പരിസ്ഥിതിക്ക് ഒരുദോഷവും വരുത്താതെ സോളാര്‍ പാടങ്ങൾ ഉപയോഗപ്പെടുത്തി വൈദ്യുതി’ ഇൗ ആശയമാണ് ചർച്ചക്ക് വന്നത്.
പദ്ധതി അതിരപ്പിള്ളിയുടെ ജൈവവൈവിധ്യത്തിന് ഒരു തകരാറും ഉണ്ടാക്കില്ലെന്നും ‘അതിരപ്പിള്ളിക്ക് ബദൽ’ എന്ന നിലയിൽ സൗരോർജ പദ്ധതി അനുവദിക്കുന്നത് വാതിൽ എന്നത്തേക്കുമായി കൊട്ടിയടക്കലാകുമെന്നുമാണ് യോഗം വിലയിരുത്തിയത്. അതിരപ്പിള്ളിക്ക് ബദൽ എന്ന തലക്കെട്ടിൽ സൗരോർജ വൈദ്യുതി ഉൽപാദനത്തിന് നാഷനൽ തെർമൽ പവർ കോർപറേഷൻ (എന്‍.ടി.പി.സി) സര്‍ക്കാറിനു പദ്ധതി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വിഷയം ചർച്ചക്ക് വന്നത്. അതേസമയം, എൻ.ടി.പി.സിയുടെ അപേക്ഷ യോഗം പരിഗണിച്ചില്ല. അതിരപ്പിള്ളിയില്‍നിന്ന് കണക്കാക്കുന്നതിലേറെ വൈദ്യുതി ചുരുങ്ങിയ സമയത്തിനുള്ളിലും കുറഞ്ഞ ചെലവിലും ലഭ്യമാകുമെന്നതാണ് ബദൽ പദ്ധതിയിൽ ചൂണ്ടിക്കാട്ടുന്നത്.
അതിരപ്പിള്ളിക്ക് ഇത് എന്തുകൊണ്ട് ബദല്‍ ആകുമെന്ന റിപ്പോര്‍ട്ട് സഹിതം 350 മെഗാവാട്ടിെൻറ പദ്ധതിയാണ് എന്‍.ടി.പി.സി സര്‍ക്കാറിനു സമര്‍പ്പിച്ചിരിക്കുന്നത്. അതിരപ്പിള്ളി നടപ്പായാൽ പരമാവധി 163 മെഗാവാട്ടില്‍ താഴെ മാത്രമാണ് കിട്ടുക. സര്‍ക്കാറിനു ഭൂമി ഏറ്റെടുക്കേണ്ടതില്ല.
എന്‍.ടി.പി.സിയുടെ കൈവശമുള്ള 900 ഏക്കര്‍ കായല്‍ നിലത്തില്‍ ഉപയോഗപ്പെടുത്തിയ 200 ഏക്കർ കഴിച്ചുള്ള 700 ഏക്കറിലധികം കായല്‍ നിലം പദ്ധതിക്ക് പര്യാപ്തമാണ്.
പദ്ധതി നടപ്പാക്കാന്‍ 400 കോടിയില്‍ താഴെ മാത്രമേ ചെലവ് വരൂ. പരിസ്ഥിതിക്ക് ഒരു കോട്ടവും സംഭവിക്കില്ല. യൂനിറ്റിന് മൂന്ന് രൂപയില്‍ താഴെ നിരക്കില്‍ സൗരോർജ വൈദ്യുതി നല്‍കാനാവും തുടങ്ങിയ നേട്ടങ്ങളുമുണ്ട്. അതിരപ്പള്ളിക്ക് 936 കോടിയിലേറെ ചെലവ് വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.