ബാലരാമപുരം: അയണിമൂട്ടിലെ കല്യാണ മണ്ഡപത്തിലുണ്ടായ ഏറ്റുമുട്ടലിൽ വധുവിന്റെ പിതാവിനും ബന്ധുക്കൾക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ക്ഷണിക്കാതെ വിവാഹചടങ്ങിന് എത്തിയയാൾ ഭക്ഷണം കഴിച്ചശേഷം വധുവിന്റെ പിതാവിന് പണം നൽകി. ഇത് സ്വീകരിക്കാതെ തിരിച്ചയച്ചതിലെ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലത്രെ.
അതേസമയം കല്യാണമണ്ഡപത്തിൽ രണ്ടുപേർ ഏറ്റുമുട്ടുന്നത് തടയാൻ ശ്രമിച്ച പ്രദേശവാസിയെ ആക്രമിച്ചെന്നും തുടർന്ന് സംഘമായി എത്തിയവർ മണ്ഡപത്തിലുണ്ടായിരുന്നവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നെന്നും പറയുന്നു. ഞായറാഴ്ച കല്യാണം നടത്താനിരുന്ന മണ്ഡപത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ബാലരാമപുരം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.