തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മാധ്യമപ്രവർത്തകരെ കൈേയറ്റം ചെയ്‌ത അഭിഭാഷകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരുടെ ചിത്രമെടുത്ത സിറാജ് പത്രത്തിെൻറ ഫോട്ടോഗ്രാഫർ ശിവജിയെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോണും ഐ.ഡി കാർഡും പിടിച്ചുവാങ്ങുകയുമാണ് അഭിഭാഷകർ ചെയ്‌തത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കൈയേറ്റമുണ്ടായി. ഫോട്ടോഗ്രാഫറെന്ന തെൻറ ജോലി നിർവഹിക്കുന്നതിനിടെ ശിവജിയെ ഒരു പ്രേകാപനവുമില്ലാതെയാണ് ഒരു സംഘം അഭിഭാഷകർ കൈയേറ്റം ചെയ്‌തത്.
അഭിഭാഷകർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് വലിയ വിമുഖതയാണ് കാണിച്ചത്. കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി യൂനിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ എസ്. സുഭാഷും പ്രസ്‌താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.