ആനന്ദ്​ കൃഷ്​ണ, അരുൺ കൃഷ്​ണ, ഹേമന്ദ്​ ചന്ദ്ര

പൊലീസിനുനേരെ ആക്രമണം: മൂന്ന്​ യുവാക്കൾ പിടിയിൽ


പ്രതികൾ മദ്യലഹരിയിലായിരു​െന്നന്ന്​

കോട്ടയം: തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്​ മടങ്ങിയ ഉദ്യോഗസ്ഥയുടെ കാർ തള്ളിനീക്കുന്നതിനെച്ചൊല്ലി നടുറോഡിൽ തർക്കവും അടിപിടിയും. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും മദ്യപസംഘം മർദിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ്​ അറസ്​റ്റ് ​ചെയ്​തു.

അയ്മനം പാണ്ഡവം വൈശാഖ് വീട്ടിൽ ആനന്ദ് കൃഷ്ണ, സഹോദരൻ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരാണ്​ അറസ്​റ്റിലായത്​.

വ്യാഴാഴ്​ച രാത്രി ചാലുകുന്നിലാണ് സംഭവം. തെരഞ്ഞെടുപ്പ്​ ഡ്യൂട്ടി കഴിഞ്ഞ് ബാലറ്റ് യന്ത്രങ്ങൾ തിരികെ ഏൽപിച്ച് വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന സർക്കാർ ഉദ്യോഗസ്ഥയുടെ കാർ റോഡരികിലെ കുഴിയിലേക്ക്​ ചരിഞ്ഞു. ഇതുകണ്ട്​ വന്ന ആനന്ദ് കൃഷ്ണയും അരുൺ കൃഷ്ണയും ഹേമന്ദ് ചന്ദ്രയും ചേർന്ന് കാർ ഉന്തിക്കയറ്റാൻ ശ്രമിച്ചു. എന്നാൽ, മദ്യലഹരിയിലായിരുന്ന ഇവർക്ക് അതിനു കഴിഞ്ഞില്ല. ഈ സമയം സമീപത്തെ ബുള്ളറ്റ് ഷോറൂമിലെ ജീവനക്കാർ സമീപവാസികളുടെ സഹായത്തോടെ കാർ കുഴിയിൽനിന്ന്​ കയറ്റി.

ഇതേതുടർന്ന്​ മദ്യപസംഘവും കാർ തള്ളിനീക്കിയവരും തമ്മിലുണ്ടായ വാക്​തർക്കം അടിപിടിയിലെത്തുകയായിരുന്നു. ഇതിനിടെയാണ്​ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ്​ വെസ്​റ്റ്​ സ്​റ്റേഷനിലെ സ്​റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ. അരുൺ പൊലീസ് വാഹനത്തിൽ അതുവഴി വന്നത്.

അടിപിടി കണ്ട് വാഹനം നിർത്തിയ അദ്ദേഹത്തെയും മദ്യപസംഘം ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ പൊലീസ് ഡ്രൈവർ ജോണി​െൻറ കൈ കടിച്ചുമുറിക്കുകയും മർദിക്കുകയും ചെയ്​തു. സമീപവാസികളുടെ സഹായത്തോടെയാണ്​ മൂവരെയും പൊലീസ് കസ്​റ്റഡിയിലെടുത്തത്​. ആനന്ദ് കൃഷ്ണ യൂനിയൻ ബാങ്ക് ജീവനക്കാരനും സഹോദരൻ അരുൺ കൃഷ്ണ മൊബൈൽ കോടതി ഉദ്യോഗസ്ഥനുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ​ചെയ്തു.

Tags:    
News Summary - Attack on police: Three youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.