തിരുവനന്തപുരം: കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇടതുപ്രവര്‍ത്തകരാണ് കാഫിര്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. സി.പി.എം നേതാക്കള്‍ അറിയാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങളാരും അല്ലല്ലോ പൊലീസിനെ ഭരിക്കുന്നത്. ഇടതുപക്ഷമല്ലേ? ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പൊലീസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ? നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം.
നേതാക്കള്‍ അറിയാതെ സാധാരണ ഗതിയില്‍ സി.പി.എം സര്‍ക്കിളില്‍ നിന്ന് ഒരിക്കലും മറ്റൊരു കമന്റ്സ് വരില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇതുണ്ടായത്. രേഖപരമായ എല്ലാ തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നും എന്നിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്നും സുധാകരന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.