കാട്ടൂരിൽ എസ്.ബി.ഐ മാനേജർക്ക് നേരെ ആക്രമണം

കാട്ടൂർ(തൃശൂർ): കാട്ടൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജരെ കമ്പിവടി കൊണ്ട് തലക്കടിച്ച് ആക്രമണം. ഇന്നു കാലത്ത് ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അജ്ഞാതൻ കണ്ണൂർ സ്വദേശിയായ വി.പി രാജേഷിനെ പിന്നിൽ നിന്ന് അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. സംഭവശേഷം പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു. രാജേഷിനെ പരിക്കുകളോടെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെ തിരിച്ചറിയാനായി സിസിടിവി കാമറകൾ പരിശോധിച്ചു വരികയാണ്. കാട്ടൂർ ഇൻസ്‌പെക്ടർ സജീവ്, എസ്.ഐ വി.വി വിമൽ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Attack on SBI manager in Kattoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.