മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ആറു പേരെ പൊലീസ് പിടികൂടി. ചെറുകുന്ന് അരമ്പന്‍ വീട്ടില്‍ കുട്ടപ്പന് എന്ന ജിജില്‍ (35), പരിയാരം എടച്ചേരി വീട്ടില്‍ ആര്. അനില്‍കുമാര്‍ (33), പടുനിലം ജിഷ്ണു നിവാസിൽ പി.കെ. ജിതിന് (25), കൂടാലി കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്ഗവന് (26), പരിയാരം എടച്ചേരി വീട്ടില്‍ ആര്. അജിത്ത്കുമാര്‍ (33), പള്ളിപ്പൊയില്‍ കണ്ടംകുന്ന് പുത്തലത്ത് വീട്ടില്‍ ആര്. അഖിലേഷ് (21) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി പദം സിങ്ങിന്റെ നിര്‍ദേശപ്രകാരം ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് എകരൂൽ സ്വദേശി മക്ബൂലും ഈങ്ങാപ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവർന്നത്. മക്ബൂലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് ഇവർ കവര്‍ച്ചക്കിരയായത്. അന്വേഷണ സംഘത്തിൽ മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കുര്യാക്കോസ്, ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്. എം.എ. സന്തോഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ രാംകുമാര്‍, എൻ.വി. ഹരീഷ്കുമാർ, കെ.ടി. മാത്യു, എ.എസ്.ഐ ബിജു വർഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രവീണ്‍, അനസ്, നൗഫൽ, സരിത്ത്, ചന്ദ്രന്, സി.പി.ഒമാരായ വിപിൻ, നിയാദ്, അജിത്, ക്ലിന്റ്, ഷഹഷാദ്, അനീഷ്, രജീഷ്, അനിൽ, ജെറിൻ, സിബി, സക്കറിയ തുടങ്ങിയവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.