പാർട്ടി ഓഫിസുകൾ ആക്രമിക്കുന്നത് കോൺഗ്രസിന്‍റെ രീതിയല്ല -വി.ഡി. സതീശൻ

തിരുവനന്തപുരം: പാർട്ടി ഓഫിസുകൾ ആക്രമിക്കുന്നത് കോൺഗ്രസിന്‍റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.കെ.ജി സെന്‍റർ ആരാണ് ആക്രമിച്ചതെന്ന് പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. വിഷയങ്ങൾ വഴിതിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവരാണ് സംഭവത്തിന് പിന്നിലെന്നും സതീശൻ പറഞ്ഞു. 

നിലവിലെ വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് വേറെ വിഷയങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ ആരാണ്. ഞങ്ങൾ ഒരിക്കലും ഒരു ബോംബാക്രമണം നടത്തി നിലവിലെ വിഷയങ്ങളിൽ നിന്ന് ഫോക്കസ് മാറ്റില്ല. വിഷയം വഴിതിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് ഒരു സംശയവുമില്ല.

കോൺഗ്രസാണ് ഇതിന് പിന്നിലെന്ന് എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം പറയുന്നത്. കേരളത്തിൽ കോൺഗ്രസ് ഓഫിസുകൾ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. ഒരു മാസത്തിനിടെ എത്ര കോൺഗ്രസ് ഓഫിസുകളാണ് കേരളത്തിൽ തകർത്തത്.

രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് നേതാക്കളെല്ലാം പോകുമ്പോൾ, കോൺഗ്രസുകാർ എ.കെ.ജി സെന്‍ററിന് ബോംബെറിയുമെന്ന് സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - Attacking party offices is not the way of Congress -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.