ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ കൈ​ക​ൾ

ചേ​ർ​ത്തു​പി​ടി​ച്ച് ന​ന്ദി പ​റ​യു​ന്ന മ​ധു​വി​ന്റെ സ​ഹോ​ദ​രി സ​ര​സു  

മധുവധക്കേസിൽ സംതൃപ്തി, ചാരിതാർഥ്യം -എസ്.പി ആർ. വിശ്വനാഥ്

മണ്ണാർക്കാട്: മധുവിന് നീതി വാങ്ങികൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയും ചാരിതാർഥ്യവുമുണ്ടെന്ന് പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ്. പരിമിതികൾക്കുള്ളിൽനിന്ന് പരമാവധി ചെയ്തു. സാക്ഷി സംരക്ഷണ സ്കീം നടപ്പാക്കിയതോടെ കാര്യങ്ങൾ തിരിഞ്ഞുവന്നു.

കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് ​കോടതിയെ​ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും എസ്.പി പറഞ്ഞു. 24 സാക്ഷികൾ കൂറുമാറിയിട്ടും തെളിവുകളുടെ പിൻബലത്തിലാണ് കേസ് വിജയിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ അഗളി ഡി​വൈ.എസ്.പി സുബ്രഹ്മണ്യൻ പറഞ്ഞു.

കുറ്റപത്രത്തിൽ ഉൾപ്പെട്ട എല്ലാ കാര്യങ്ങളും മുഖവിലയ്ക്കെടുത്തുള്ള വിധിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ കുടുംബത്തിനുള്ള സുരക്ഷ അടുത്ത ഒരു മാസംവരെ തുടരുമെന്ന് എസ്.പി വ്യക്തമാക്കി.  

Tags:    
News Summary - attapadi madhu case Contentment, Charity - S.P.R. Vishwanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.