തിരുവനന്തപുരം: മാവോവാദിവധം വ്യാജ ഏറ്റുമുട്ടലെന്ന വാദം ശരിവെച്ച് ഏറ്റുമുട്ട ൽ നടന്ന പാലക്കാട് മഞ്ചക്കണ്ടി ഉൗര് ഉൾപ്പെട്ട പുതൂർ പഞ്ചായത്ത് പ്രസിഡൻറിെൻറ വെളിപ്പെടുത്തൽ. മാവോവാദികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിെക്ക തണ്ടർബോൾട്ടുകാർ വളഞ്ഞ് വെടിവെച്ചുകൊെന്നന്നാണ് ഉൗരിലെ ആദിവാസികൾ സംഭവം നടന്ന ദിവസം തേന്നാട് വെളിപ്പെടുത്തിയതെന്ന് പ്രസിഡൻറ് ജ്യോതി അനിൽകുമാർ പറഞ്ഞു.
‘ഒരു പ്രശ്നവും ഉണ്ടാക്കാത്തവരാണ് മാവോവാദികൾ. അവരെ കൊല്ലേണ്ട ഒരാവശ്യവുമില്ലെന്നാണ് ആദിവാസികൾ പറഞ്ഞത്. അവരുടെ കൈയിൽ എ.കെ. 47 ഒന്നും ഇല്ലെന്നും ആദിവാസികൾ പറഞ്ഞു’- ജ്യോതി ‘മാധ്യമ’ത്തോട് വെളിപ്പെടുത്തി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നാല് വർഷമായി സി.പി.െഎ മണ്ഡലം കമ്മിറ്റി അംഗം കൂടിയായ ജ്യോതിയാണ് പ്രസിഡൻറ്.
‘മഞ്ചക്കണ്ടി ഉൗരിൽ നിന്ന് 15 മിനിറ്റ് നടന്നാൽ മാവോവാദികൾ ഉണ്ടായിരുന്നയിടത്ത് എത്താം. അത് വലിയ വനമല്ല. തിങ്കളാഴ്ച ഭക്ഷണം കഴിഞ്ഞ് ഇരിക്കെവയാണ് തണ്ടർബോൾട്ടുകാർ വെടിവെച്ചത്. നൂറോളം പേർ ചുറ്റും വളഞ്ഞ് നിൽക്കുേമ്പാൾ മാവോവാദികൾ എന്ത് ചെയ്യാൻ. ശനിയാഴ്ച രാത്രി എേട്ടാടെ മൂന്ന് മാവോവാദികൾ ഉൗരിലെത്തി ഭക്ഷണം വാങ്ങിപ്പോയിരുന്നു. നാല് വർഷമായി എൽ.ഡി.എഫാണ് ഭരണത്തിൽ. ഇതുവരെ മാവോവാദി അക്രമം ഉണ്ടായിട്ടില്ല. മൂന്ന് നാല് വർഷമായി അവർ ഇവിടെയുണ്ട്. രണ്ട് മൂന്ന് മാസം നിൽക്കും. റേഷനരിയും സാധനങ്ങളും ഉൗരിൽ വന്ന് വാങ്ങി മുകളിൽ പോയി ഇരിക്കും. അേത്രയുള്ളൂ. ഉൗരിലേക്ക് ആയുധമൊന്നും കൊണ്ടുവരാറില്ല. കാലി മേയ്ക്കാൻ വനത്തിൽ പോവുന്നവർ ഇവരുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്രാവശ്യം സ്ത്രീ അടക്കം ഏഴ് പേർ ഉണ്ടായിരുന്നു. മണിവാസകത്തിന് സുഖമില്ലാത്തതിനാൽ ഉൗരിലേക്ക് വന്നിട്ടില്ല.
രണ്ട് കൊല്ലം മുമ്പ് ഉൗരിലുള്ളവരെ വിളിച്ചുകൂട്ടി മാവോവാദികൾ ക്ലാസ് എടുത്തിരുന്നു. അവകാശങ്ങൾ ധൈര്യത്തോടെ ചോദിച്ച് വാങ്ങണമെന്ന് മാത്രമാണ് അവർ പറഞ്ഞത്. മാേവാവാദികൾ കൊല്ലപ്പെട്ടശേഷം താൻ ഉൗരിൽ രാത്രി എട്ട് വരെ ഉണ്ടായിരുന്നു. പക്ഷേ പൊലീസുകാർ മൃതദേഹം കാണിച്ചില്ല. പൊടുന്നനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയി. കാലി മേയ്ക്കാൻ പോയ തങ്ങളുടെ ആളുകളുണ്ടോയെന്ന സംശയത്തിൽ മൃതദേഹം കാണണമെന്ന് ഉൗരിലുള്ളവരും ആവശ്യപ്പെെട്ടങ്കിലും കാണിച്ചില്ലെന്ന് ജ്യോതി അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.