സംസ്​ഥാനത്ത്​ കോലീബി സഖ്യം തിരിച്ചുകൊണ്ടുവരാൻ ശ്രമം -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വീണ്ടും കോലീബി സഖ്യം (കോൺഗ്രസ്​-ലീഗ്​-ബി.ജെ.പി) തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ്​ നടക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത്​ കേസിൽ​ കേന്ദ്ര മന്ത്രി വി. മുരളീധരനെതിരെ എൻഫോഴ്​സ​്​മെൻറ്​ ഡയറക്​ടറേറ്റിന്​ പരാതി ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ കോൺഗ്രസ്​ എന്തുകൊണ്ട്​ പ്രതികരിക്കുന്നില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പുതിയ സാഹചര്യം നോക്കുകയാണെങ്കിൽ ഇതൊരു സ്വാഭാവികമായ രീതി മാത്രമാണ്​​. ബി.ജെ.പി നേതാവ്​ രാവിലെ പറയുന്നതാണ്​ കുറച്ചു​കഴിഞ്ഞ്​ കോൺഗ്രസ്​ പറയുന്നത്​. അല്ലെങ്കിൽ തിരിച്ചും സംഭവിക്കുന്നു. പറച്ചിലിൽ മാത്രമല്ല, പ്രവൃത്തികളിലും ഇതുപോലെ തന്നെയാണ്​.

സംസ്​ഥാനത്ത്​​ നേരത്തെയുണ്ടായിരുന്ന ശക്​തമായ കോലീബി സഖ്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ്​ നടക്കുന്നത്​. അതി​െൻറ ഒരുഭാഗം ഇപ്പോൾ വന്നുകഴിഞ്ഞു​. അതുകൊണ്ടാണ്​ ഇവർ പരസ്​പരം ആക്രമിക്കാൻ തുനിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.