കുമ്പള: മാതാവിനൊപ്പം ആശുപത്രിയിലെത്തിയ 10 വയസ്സുകാരിക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
കുമ്പളയിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. മാതാവ് മരുന്നു വാങ്ങാൻ പോയ സമയത്ത് ലിഫ്റ്റ് കാണിക്കാമെന്ന് ധരിപ്പിച്ച് കുട്ടിയെ ഒരാൾ വശത്താക്കി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാവ് തിരിച്ചെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ ലിഫ്റ്റിന് സമീപം കണ്ടെത്തി. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകി.
പ്രതിയെ കണ്ടെത്തുന്നതിന് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പരിശോധനക്കായി ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
കഴിഞ്ഞ ദിവസം പത്തനാപുരത്ത് ക്ഷേത്രത്തിലേക്ക് പോയ 14കാരനെ അഞ്ചുപേർ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയുണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ കുട്ടിയുടെ വസ്ത്രം അഴിപ്പിക്കുകയും ജനനേന്ദ്രിയത്തിൽ കത്തി വെച്ച് ഭുഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിലുണ്ട്. പത്തനാപുരം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.