പാലക്കാട്: രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന വൻ സ്ഫോടകവസ്തു ശേഖരം വാളയാറിൽ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ തക്കാളിപ്പെട്ടിക്കടിയിൽ അഞ്ച് ബോക്സുകളിലായി ഒളിച്ചുകടത്താൻ ശ്രമിച്ച 7,500 ഡിറ്റണേറ്ററുകളും ഫ്യൂസ് വയറും 35 പെട്ടികളിലായി 7,000 ജലാറ്റിൻ സ്റ്റിക്കുകളുമാണ് ഒാപറേഷൻ റേഞ്ചറിെൻറ ഭാഗമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്. വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ തിരുവണ്ണാമലൈ കോട്ടാവൂർ ഇപ്പത്തുക്കര പ്രഭു (35), ധർമപുരി അരൂർ അമ്മയ്പെട്ടയ് നാഗരാജ് (33) എന്നിവരെ വാളയാർ സി.െഎ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വിവിധ ജില്ലകളിലെ അനധികൃത ക്വാറികളിലേക്കാണ് പ്രതികൾ രഹസ്യമായി സ്ഫോടകവസ്തുക്കൾ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയമായതിനാൽ വരുംദിവസങ്ങളിലും വാഹനപരിശോധന തുടരുമെന്ന് തൃശൂർ റേഞ്ച് ഡി.െഎ.ജി എസ്. സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.