കഴക്കൂട്ടം: വീടിന് മുന്നിൽ പാട്ടകൊട്ടി ബഹളം വെച്ചത് ചോദ്യം ചെയ്തതിെൻറ പേരിൽ യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഹോദരന്മാരായ രണ്ട് പ്രതികളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.ചെറുവയ്ക്കൽ കട്ടേല സുമി വിലാസത്തിൽ സുജിത്ത് (25), സഹോദരൻ കീരി കുട്ടൻ എന്ന സുബീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ജനുവരി ഒന്നിന് പുലർച്ച രേണ്ടാടെയാണ് കട്ടേല ഞാറമൂട് വീട്ടിൽ വിഷ്ണുവിനെ (30) ആക്രമിച്ച് പരിക്കേൽപിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈകോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. കഴക്കൂട്ടം എ.സി.പി ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശ്രീകാര്യം സർക്കിൾ മഹേഷ് പിള്ള, എസ്.ഐ ബിനോദ് കുമാർ, ഗ്രേഡ് എസ്.ഐ അനിൽകുമാർ, ഗ്രേഡ് എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ബിനു, സി.പി.ഒ ഷാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഗുണ്ടാ നിയപ്രകാരം കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.