വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടുകയാണ് ചിലരെന്ന് വനിതാ കമീഷന്‍ അംഗം ഷാഹിദാ കമാല്‍. തന്നെ വ്യക്തിഹത്യ ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഉണ്ടായ പിഴവുകളുടെ പേര് പറഞ്ഞ് തനിക്കെതിരെ വ്യാജവാര്‍ത്തകൾ കെട്ടി ചമക്കുകയാണ് എന്നും അവര്‍ പറഞ്ഞു.
വനിതാ കമീഷന്‍ അംഗമാകുന്നതിന് വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ല. ഇപ്പോഴും താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തിനിടയില്‍ തനിക്കെതിരെ 36 വ്യാജ വാര്‍ത്തകള്‍ ഉണ്ടായി. പത്ത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളെയാണ് ചിലർ വിവാദമാക്കി മാറ്റിയത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയിരുന്നത് കൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത് എന്നാലിപ്പോള്‍ ഡോക്ടറേറ്റ് വിവാദവുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകളെല്ലാം ലോകായുക്ത പരിശോധിച്ചു. പ്രശ്‌നങ്ങള്‍ ഒന്നുമില്ല എന്ന് അവര്‍ക്ക് ബോധ്യമായെന്നും ഷാഹിദ പറഞ്ഞു.
യു.ഡി.എഫിൽ നിന്ന് സി.പി.എമ്മിലേക്ക് എത്തിയ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് നയമെന്നും ചില അജണ്ടകൾ രൂപപ്പെടുന്നുണ്ട് എന്ന് ഒരു വർഷം മുൻപ് സൂചന ലഭിച്ചിരുന്നു. ആ പട്ടികയിൽ മൂന്നാമത്തെയാൽ താനാണ് എന്ന് ഒരു സുഹൃത്ത് അറിയിച്ചിരുന്നു. തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് അണ്ണാമലെ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും പി.എച്ച്.ഡി ലഭിച്ചത് കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.