കോഴഞ്ചേരി: എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തു എന്നതിലുള്ള വിരോധത്തിൽ വയോധികനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പൊലീസ് പിടികൂടി.
കോയിപ്രം നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപാണ് (18) അറസ്റ്റിലായത്. ഇയാൾക്കെതിരെ തിരുവല്ല എക്സൈസിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. വിവേകിന്റെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തേ പിടികൂടിയിരുന്നു. ആക്രമണത്തിൽ നെല്ലിമല അടപ്പനാംകണ്ടത്തിൽ വീട്ടിൽ സാംകുട്ടി എബ്രഹാമിനാണ് (മാത്തുക്കുട്ടി -63) തലക്കും മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റത്. 21ന് ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അതിക്രമിച്ചുകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തിപ്പരിക്കേൽപിച്ചു.
രണ്ടാം പ്രതി പ്രദീപ് മേശപ്പുറത്തിരുന്ന കുപ്പിഗ്ലാസ് എടുത്ത് മുഖത്തും കഴുത്തിലും അടിക്കുകയായിരുന്നു. പ്രദീപിനെ ഇയാളുടെ വീടിനുസമീപത്തുനിന്നും പൊലീസ് പിടികൂടിയിരുന്നു.
വിവേകിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാറിനെ കൂടാതെ എസ്.ഐ ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഷബാന അഹമ്മദ്, ജോബിൻ, ബ്ലെസൺ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.