ആറ്റിങ്ങൽ കഞ്ചാവ് കടത്തിൽ പ​​ങ്കെന്ന്​ സൂചന; പാനൂരിലെ ആർ.എസ്.എസുകാര​​െൻറ വീട്ടിൽ പരിശോധന

പാനൂർ: തിരുവനന്തപുരം ദേശീയ പാതയിൽ ആറ്റിങ്ങലിന് സമീപം കോരാണി ജംഗ്ഷനിൽ 500 കിലോ കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടു പാനൂർ സ്വദേശിയായ ആർ.എസ്.എസുകാര​െൻറ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നോത്തുപറമ്പ് ചേരിക്കലിൽ കുഴിക്കൽ പത്തലായി അഭേഷി​െൻറ (33) വീട്ടിലാണ് കൂത്തുപറമ്പ് എക്സൈസ് സി.ഐ പി.കെ. സതീഷ് കുമാറി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

കഞ്ചാവ് കടത്തുകേസിൽ അഭേഷിന്​ പങ്കുണ്ടെന്ന സൂചനയിൽ അന്വേഷണ ഉദ്യോഗസ്ഥൻമാരുടെ നിർദേശത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണിക്കൂറുകളോളം സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. അഭേഷ് മിക്ക ദിവസങ്ങളിലും നാട്ടിൽ ഉണ്ടാവാറില്ലത്രെ. ഇപ്പോൾ വീട്ടിൽനിന്ന്​ പോയിട്ട് അഞ്ചു ദിവസമായെന്നും എക്സൈസ് സി.ഐ പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴിനാണ് കഞ്ചാവ്​ പിടികൂടിയത്​.​ മൈസൂരുവിൽനിന്ന്​ കണ്ടെയ്​നർ ലോറിയിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിക്കുകയായിരുന്നു​. ലോറിയിൽ ഡ്രൈവർ ക്യാബിന് മുകളിൽ പ്രത്യേകം നിർമിച്ച അറകളിലായിരുന്നു കഞ്ചാവ്​ ഒളിപ്പിച്ചത്​.

എക്​സൈസ്​ വകുപ്പിന്​ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഏകദേശം 20 കോടി രൂപ വില വരുന്ന കഞ്ചാവ്​​ പിടിച്ചെടുത്തത്​. സംസ്ഥാനത്ത്​ ഇതുവരെ പിടികൂടിയതിൽ വെച്ച്​ ഏറ്റവും വലിയ കഞ്ചാവ്​ വേട്ടയാണിതെന്ന്​ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മൈസൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘമാണ്​ കഞ്ചാവ്​ കടത്തിന്​ പിന്നി​െലന്നും കണ്ണൂർ, കോഴിക്കോട്​, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ വിൽപന നടത്താൻ കൊണ്ടുവന്നതാണി​െതന്നും ​എക്​സൈസ്​ ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്​ ഒരു ജാർഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും കസ്​റ്റഡിയിലെടുത്തു​. ചിറയിൻകീഴ​്​ സ്വദേശിക്ക്​ വേണ്ടിയാണ്​ കഞ്ചാവ്​ എത്തിച്ചതെന്നും ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായതായും തുടർ നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു.

Tags:    
News Summary - attingal ganja case excise searched in rss worker home at panoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.