മൂർക്കനാട് (മലപ്പുറം): ഓൺലൈൻ പഠനത്തിെൻറ പുത്തൻ സാധ്യതകളുമായി മൂർക്കനാട് എ.ഇ.എം.എ.യു.പി സ്കൂൾ. ‘ഓഗ്യുമെൻറഡ് റിയാലിറ്റി’ എന്ന സാങ്കേതിക വിദ്യയിലൂടെ ക്ലാസ്റൂമിൽ കടുവയും ആനയുമെല്ലാം അവതരിപ്പിക്കുകയാണ് അധ്യാപകർ.
കേരളത്തിൽ തന്നെ ഒരു പൊതുവിദ്യാലയം ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഓഗ്യുമെൻറഡ് റിയാലിറ്റി വഴി പഠനംപ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നത്. ക്ലാസ്മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ കൗതുകങ്ങളുടെ ദൃശ്യവിരുന്നൊരുക്കി പഠനം ആനന്ദപൂർണവും ആകർഷകത്വവുമാക്കുന്ന ഐ.ടി അധിഷ്ഠിത മായാജാലം കൂട്ടികൾക്കായി കാഴ്ചവെക്കുകയാണ് സ്കൂൾ അധികൃതർ. മൃഗങ്ങളെ കൂടാതെ ഭൂമിയും മറ്റു ഗ്രഹങ്ങളും നക്ഷത്രവുമെല്ലാം പുത്തൻ സാങ്കേതിക വിദ്യ വഴി കുട്ടികൾക്ക് മുന്നിൽ ഇവർ എത്തിക്കുന്നു.
ഈ പാഠ്യരീതിയിലൂടെ വിദ്യാലയം ഓൺലൈൻ പഠനരംഗത്ത് വലിയൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്. ഓഗ്യുമെൻറഡ് റിയാലിറ്റി വഴിയുള്ള ക്ലാസുകൾ വിദ്യാലയത്തിെൻറ തന്നെ യുട്യൂബ് ചാനൽ വഴിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴിയുമാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. ശാസ്ത്ര വിഷയങ്ങളിലേതടക്കം തയാറാക്കിയ ക്ലാസുകൾ വരും ദിവസങ്ങളിൽ യൂട്യൂബ് ചാനൽ വഴി കുട്ടികൾക്ക് നൽകും.
‘അറിവ് നൽകാം, പുതിയ വഴികളിലൂടെ’ എന്ന ആശയത്തെ മുൻനിർത്തി വിദ്യാലയത്തിലെ അധ്യാപകാൻ വി. ശ്യാമിെൻറ നേതൃത്വത്തിലാണ് ഈ ആശയം പ്രാവർത്തികമാക്കിയത്. സിന്ധു, സുനിത, ജയശ്രീ തുടങ്ങിയ അധ്യാപകർ ആദ്യഘട്ട ക്ലാസുകൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.