പാർക്കിങ് തർക്കം: കെ.എസ്.ആർ.ടി.സി ഡ്രൈവർക്കുനേരെ കത്തി വീശിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഡിപ്പോയിൽ കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്താൻ ശ്രമിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ. പാണ്ടിക്കാട് കൊടശ്ശേരി കൊണ്ടേങ്ങാടൻ അബ്ദുൽ റഷീദിനെയാണ് (49) അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ സുനിലിനെയാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. ഡിപ്പോയിൽനിന്ന് സർവിസ് പോകാനായെത്തിയ സുനിൽ, ജീവനക്കാർ വാഹനം പാർക്ക് ചെയ്യുന്ന ഭാഗത്ത് കാർ നിർത്താൻ ശ്രമിച്ചപ്പോൾ തടസ്സമായിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം. മാറ്റിയിടാൻ പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ ഗൗനിച്ചില്ലെന്ന് പറയുന്നു.

കാർ ഹോൺ മുഴക്കിയതോടെ ഇരുവരും വാക്പോരായി. ഇതിനിടെ ഓട്ടോയുടെ സീറ്റിനടിയിൽനിന്ന് കത്തിയെടുത്ത അബ്ദുൽ റഷീദ് കുത്താനാഞ്ഞു. ഉടൻ ഇയാളുടെ കൈയിൽ പിടിച്ച സുനിലിന് ആക്രമണം തടയാനായി. അൽപനേരം ബലപ്രയോഗം നടന്ന ശേഷമാണ് മറ്റുള്ളവരെത്തിയത്. വെഹിക്കിൾ സൂപ്പർവൈസർ ഗിരീഷും ഡ്രൈവർ ഷംസുദ്ദീനും ചേർന്ന് അബ്ദുൽ റഷീദിനെ പിടിച്ചുമാറ്റുകയായിരുന്നെന്ന് സുനിൽ പറഞ്ഞു. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി ഇയാളെയും കത്തിയും കസ്റ്റഡിയിലെടുത്തു.  

Tags:    
News Summary - Auto driver arrested for attacking KSRTC driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.