ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാശ്രമം; പ്രാദേശിക സി.പി.എം നേതാവ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്‍റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം നേതാവ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നത് വിലക്കിയത് മൂലമുള്ള മനോവിഷമത്തിലാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ രാജേഷിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലായി. രാജേഷിന്‍റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.


Tags:    
News Summary - Auto driver Suicide Attempt Case Registered Agianst 10-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.