അപകടത്തിൽപ്പെട്ട ഒാട്ടോ, മരണപ്പെട്ട പൊന്നമ്മ, കൃതാർഥ്
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലുണ്ടായ വാഹനാപകടത്തിൽ മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. കോട്ടയം മാങ്ങാനം ചിറ്റേടത്ത് പറമ്പിൽ രമേശന്‍റെ ഭാര്യ പൊന്നമ്മ (55), കൊച്ചുമകൻ കൃതാർഥ് (ഏഴ്) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷം കൃതാർഥും ഇന്ന് രാവിലെ പൊന്നമ്മയും മരണപ്പെട്ടത്.
വ്യാഴാഴ്ച അർധരാത്രിയാണ് രമേശനും അദ്ദേഹത്തിന്‍റെ കുടുംബവും സഞ്ചരിച്ച ഒാട്ടോ ടാക്സി അപകടത്തിൽപ്പെട്ടത്. വിദേശത്ത് പോകുന്ന മകളെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഏഴംഗ സംഘം. രമേശന് പുറമെ മകളായ ശ്രീകുട്ടി, ശ്രീകുട്ടിയുടെ മക്കളായ കീർത്തന (10), അശ്വ (രണ്ട് വയസ്), സുനി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ ശ്രീകുട്ടിയെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്കും മാറ്റി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുനിയെ ഇന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. മറ്റുള്ളവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അശ്വ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന ഒാട്ടോ എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ പ്രഥമ പരിശോധനക്ക് ശേഷം ആശുപത്രിയിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.