കൊച്ചി: ശ്രീജിത്തിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അവസാനം എ.വി. ജോർജെന്ന ‘വന്മര’ത്തിനുമേലും മഴുവീണു. വരാപ്പുഴ സംഭവത്തിൽ ഏറ്റവുമധികം ആരോപണങ്ങൾ ഉയർന്നത് ജോർജിന് നേരെയായിരുന്നെങ്കിലും സ്ഥലം മാറ്റത്തിലൊതുക്കി സംരക്ഷിക്കുകയായിരുന്നു ഇതുവരെ. ജോർജിനെതിരെ നടപടിയില്ലാത്തത് െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘത്തിെൻറ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സസ്പെൻഷനെങ്കിലും ഉണ്ടായതെന്നാണ് അണിയറ സംസാരം.
ആലുവ റൂറൽ എസ്.പിയുടെ അധികാരം ഉപയോഗിച്ച് ജോർജ് നിയമപരമല്ലാതെ രൂപവത്കരിച്ച റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എന്ന പ്രത്യേക സംഘത്തിൽപെട്ടവരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷൻ ഹൗസ് ഒാഫിസർമാരുമായി ബന്ധമില്ലാതെ േജാർജ് നേരിട്ടായിരുന്നു ഇൗ സംഘാംഗങ്ങളെ നിയന്ത്രിച്ചത്. വരാപ്പുഴ വിഷയത്തിൽ അമിതാവേശം എസ്.പിക്ക് വിനയായി. വരാപ്പുഴ കേസിൽ തുടക്കംമുതൽ തനിക്കുനേരെയുള്ള ആക്ഷേപങ്ങൾ ദിശ മാറ്റിവിടാൻ എസ്.പി ശ്രമിെച്ചന്ന ആരോപണം ശക്തമാണ്. അറസ്റ്റ് നടന്ന ദിവസം അവധിയിലായിരുന്ന വരാപ്പുഴ എസ്.െഎ ദീപക്കിനെ അവധി റദ്ദാക്കിച്ച് അടിയന്തരമായി വിളിച്ചുവരുത്തിയതും വീടാക്രമണ കേസിനെ അമിതാവേശത്തോടെ കൈകാര്യം ചെയ്തതും എസ്.പി ആണെന്ന ആരോപണത്തിൽ ആദ്യഘട്ടത്തിൽ അന്വേഷണമൊന്നും നടന്നില്ല. എസ്.പിയുടെ വാക്കുകൾ വിശ്വസിച്ചായിരുന്നു തുടർ നടപടികൾ പലതും. ആളുമാറിയാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശരിയാണെന്ന് പിന്നീട് വ്യക്തമായി.
എസ്.പി പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് ആര്.ടി.എഫ് അംഗങ്ങള്‍ മൊഴി കൊടുത്തിരുന്നു. എസ്.പിയും സ്ക്വാഡ് അംഗങ്ങളും വയര്‍ലസ് സന്ദേശങ്ങള്‍ നൽകിയിരുെന്നന്ന് കണ്ടെത്തി. പ്രതിപ്പട്ടികയിലുള്ള പൊലീസുകാരെ ചോദ്യം ചെയ്തപ്പോഴും എ.വി. ജോര്ജിനെതിെര പരാമര്‍ശങ്ങളുണ്ടായി. മര്‍ദനമേറ്റ് വേദനയില്‍ കഴിയുമ്പോള്‍പോലും ശ്രീജിത്തിന് ചികിത്സ നല്കുന്നതില് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടും എസ്.പി നടപടിയെടുക്കാത്തത് അന്വേഷണസംഘം നൽകിയ റിപ്പോർട്ടിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. എസ്.പിയെ സ്ഥലംമാറ്റം മാത്രം ചെയ്തതിനെ മനുഷ്യാവകാശ കമീഷൻ വിമർശിച്ചത് മുഖ്യമന്ത്രിയെ പ്രകോപിതനാക്കുകയും കമീഷനെതിരെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
അന്വേഷണസംഘ തലവനും എ.വി. ജോർജും തമ്മിൽ അടുത്ത ബന്ധമുള്ളതിനാൽ നടപടിക്ക് സാധ്യതയില്ലെന്നുള്ള ആരോപണം മരണപ്പെട്ട ശ്രീജിത്തിെൻറ വീട്ടുകാർ കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. ഇതോടൊപ്പം ആർ.ടി.എഫുമായി ബന്ധപ്പെട്ട എസ്.പിയുടെ നടപടികളും ശ്രീജിത്ത് സംഭവത്തിൽ എസ്.പിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നുമുള്ള പ്രത്യേക അന്വേഷണസംഘത്തിെൻറ റിപ്പോർട്ടും നടപടിയെടുക്കാൻ കാരണമായി.
ഇനി എ.വി. ജോർജിനെ വിശദമായ ചോദ്യം ചെയ്യും. കഴിഞ്ഞദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. േജാർജിനെ പ്രതി ചേർക്കുമോയെന്നും പ്രതി ചേർത്താൽ കൊലക്കുറ്റം ചുമത്തുമോയെന്നുമുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.