പാലക്കാട്: താന്‍ ഒരു പാര്‍ട്ടിയിലേക്കുമില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ പാലക്കാട് ഡി.സി.സി അധ്യക്ഷന്‍ എ.വി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയില്‍ ചേര്‍ന്ന നേതൃ കണ്‍വെന്‍ഷനിലായിരുന്നു ഗോപിനാഥിന്‍റെ പ്രഖ്യാപനം. ഗോപിനാഥിന്‍റെ രാജി കോൺഗ്രസ് സ്വീകരിച്ചാൽ തങ്ങളും പാർട്ടി വിടുമെന്ന് മണ്ഡലം പ്രസിഡന്‍റ് കെ.എ മക്കി പറഞ്ഞു. ബഹുജന സംഘടനകളും ഗോപിനാഥിനൊപ്പമാണെന്നും നേതാക്കൾ പറയുന്നു.
എന്നുംകോൺഗ്രസിനോടൊപ്പം നിൽക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയാണ് ഗോപിനാഥിന്‍റെ തട്ടകം. ജില്ലയിലെ മറ്റെല്ലാം പഞ്ചായത്തുകളും കോണ്‍ഗ്രസിനെ പലപ്പോഴും കൈവിട്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി പെരിങ്ങോട്ടുകുറിശ്ശിക്ക് ഇളക്കം തട്ടിയിട്ടില്ല. ഗോപിനാഥിനെ തിരികെ കോൺഗ്രസിൽ എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സുധാകരൻ ഗോപിനാഥിനെ കൈവിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ. മുരളീധരനും പരസ്യമായിത്തനെ ഗോപിനാഥിനെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഗോപിനാഥിനെ തിരികെ എത്തിക്കാൻ ചര്‍ച്ചയാകാമെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എന്നാൽ പാലക്കാട് തന്നെയുള്ള നേതാക്കളായിരിക്കും എ.വി ഗോപിനാഥിനെ തിരികെ എത്തിക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയാകുക. എ, ഐ ഗ്രൂപ്പുകളുടെ എതിർപ്പിനിടെ എവി ഗോപിനാഥിനെ തിരികെ എത്തിക്കാനാണ് കോൺഗ്രസ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.