പെരുമ്പാവൂര്‍: ടോറസ് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. കാഞ്ഞൂര്‍ ആങ്കാവ് പൈനാടത്ത് വീട്ടില്‍ ജോസിന്‍റെ മകള്‍ ഡോ. ക്രിസ്റ്റി ജോസാണ് (44) മരിച്ചത്. എം.സി റോഡിലെ വല്ലം-ചൂണ്ടി ജുമാമസ്ജിദിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ജോസിനെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ക്രിസ്റ്റി. രാവിലെ പിതാവിനൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വല്ലം-പാറപ്പുറം പുതിയ പാലത്തിലൂടെ എളുപ്പത്തില്‍ എത്താനുളള യാത്രയിലായിരുന്നു ദുരന്തം. വഴി കാണിക്കാന്‍ പിതാവിനെ കൂടെകൂട്ടുകയായിരുന്നു. മസ്ജിദിന് മുന്‍വശമുള്ള പഞ്ചായത്ത് റോഡിലൂടെ ഈസ്റ്റ് ഒക്കലിലേക്ക് തിരിയാനുള്ള ഒരുക്കത്തിനിടെ ടിപ്പര്‍ പിറകില്‍ നിന്ന് ഇടിക്കുകയാണുണ്ടായത്.
ഗതാഗതക്കുരുക്ക് മൂലം രണ്ട് വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇതിനിടെ ലോറി മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌കൂട്ടറിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടിപ്പറിന്‍റെ ചക്രത്തിനടിയില്‍പ്പെട്ട ക്രിസ്റ്റിയുടെ തല തകര്‍ന്നു.
നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിരക്ഷസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിവാഹിതയായ ക്രിസ്റ്റിയുടെ മാതാവ്: മേരി. സഹോദരങ്ങള്‍ ജെസ്റ്റി, സ്‌റ്റെഫിന്‍. സംസ്‌കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.