തിരുവനന്തപുരം: ദക്ഷിണമേഖല എ.ഡി.ജി.പി സ്ഥാനത്തുനിന്ന് ബി. സന്ധ്യയെയും എറണാകുളം റേഞ്ച് െഎ.ജിയായിരുന്ന പി. വിജയനെയും മാറ്റാൻ വഴിെവച്ചത് സി.പി.എം ജില്ല സമ്മേളനങ്ങളിലെ വിമർശനവും സിനിമ, ബ്ലേഡ് മാഫിയ മേഖലയിൽനിന്നുള്ള സമ്മർദവുമെന്ന് സൂചന. നടിയെ ആക്രമിച്ച കേസിെൻറ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുേമ്പാഴാണ് നേതൃത്വം നൽകിവന്ന ബി. സന്ധ്യയെ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനുപിന്നിൽ സിനിമാമേഖലയിൽനിന്നും പൊലീസിലെ ഉന്നതനിൽനിന്നുമുള്ള സമ്മർദമാണെന്ന ആക്ഷേപവും ശക്തമാണ്.
സി.പി.എം കൊല്ലം, എറണാകുളം ജില്ല സമ്മേളനങ്ങളിലുൾപ്പെടെ പൊലീസിനെതിരെ വ്യാപക വിമർശനമാണുണ്ടായത്. അതാണ് ദക്ഷിണമേഖല എ.ഡി.ജി.പിക്കും എറണാകുളം റേഞ്ച് െഎ.ജിക്കുമുള്ള സ്ഥാനചലനത്തിന് ഒരു കാരണം. നടിയെ ആക്രമിച്ച കേസിൽ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി സ്വന്തം നിലക്ക് കേസന്വേഷണത്തിന് നേതൃത്വം നൽകുകയായിരുന്നു ബി. സന്ധ്യ. പൊലീസിലെതന്നെ ചില ഉന്നതരുടെ ഇടപെടലുകളും അവർ കാര്യമാക്കിയില്ല.
ഒരു ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് പരാതിപ്പെട്ടതും സന്ധ്യയെ കേസ് മേൽനോട്ടത്തിൽനിന്ന് മാറ്റണമെന്ന സിനിമ മേഖലയിൽനിന്നുള്ള സമ്മർദവുമാണ് സ്ഥാനചലനത്തിന് വഴിെവച്ചതെന്നും ചൂണ്ടിക്കാട്ടുന്നു. ബ്ലേഡ് മാഫിയക്കെതിരായ നടപടികളും പി. വിജയെൻറ സ്ഥാനചലനത്തിന് കാരണമായതായി പറയുന്നു. അടുത്തിടെ എറണാകുളം മേഖലയിൽ മയക്കുമരുന്ന്, ബ്ലേഡ് മാഫിയകൾക്കെതിരെ െഎ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടി കൈക്കൊണ്ടത്.
നടപടികളിൽ ബാഹ്യ ഇടപെടലുകൾ നടത്താനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അതിന് വഴങ്ങാത്തതും സ്ഥാനചലനത്തിന് കാരണമായിട്ടുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരായി െഎ.ജി നേരിട്ടുതന്നെ പരിശോധന ശക്തമാക്കിയിരുന്നു. െഎ.ജിയുടെ നടപടി സംബന്ധിച്ച് രാഷ്ട്രീയമായ പരാതികൾ മുഖ്യമന്ത്രിയുടെ ഒാഫിസിന് ലഭിച്ചതായും വിവരമുണ്ട്. അതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് സ്ഥാനചലനമെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.